വാഴപ്പഴം ഉപയോഗിച്ച് സ്വാദിഷ്ടമായൊരു വിഭവം തയ്യാറാക്കാം. കുട്ടികള്‍ക്കും ഏറെയിഷ്ടപ്പെടുന്നൊരു നോര്‍ത്ത് ഇന്ത്യന്‍ വിഭവമാണിത്. വളരെയെളുപ്പത്തില്‍ ഇത് തയ്യാറാക്കുവാന്‍ സാധിക്കും.

To advertise here,

ചേരുവകള്‍

  • പാല്‍-2 കപ്പ് 
  • വാഴപ്പഴം ഉടച്ചെടുത്തത്-1 കപ്പ്
  • വാഴപ്പഴം അരിഞ്ഞത്- അലങ്കരിക്കാന്‍ 
  • ഏലയ്ക്കപ്പൊടി-1/2 ടീസ്പൂണ്‍
  • കുങ്കുമപ്പൂവ് -ഒരു നുള്ള്
  • ശര്‍ക്കരപ്പൊടി-പാകത്തിന്
  • ബദാം- കാല്‍കപ്പ്
  • അണ്ടിപ്പരിപ്പ്- കാല്‍കപ്പ്

പാചകരീതിയിലേയ്ക്ക്

പാല്‍ കട്ടിയാകുന്നത് വരെ കുറഞ്ഞ തീയില്‍ തിളപ്പിക്കുക.ഇതിലേക്ക് കുങ്കുമപ്പൂവ്, ഏലക്കാപ്പൊടി, ബദാം, അണ്ടിപ്പരിപ്പ് പൊടിച്ചത് , ശര്‍ക്കരപ്പൊടി എന്നിവ ചേര്‍ക്കുക. കുങ്കുമപ്പൂവിന്റെ നിറം മാറുന്നത് വരെ തിളപ്പിക്കുക.

ശേഷം തീയണച്ച് പാല്‍ മിശ്രിതം തണുക്കാന്‍ അനുവദിക്കുക. വാഴപ്പഴം ഉടച്ചെടുത്തത് ഒരു പാത്രത്തില്‍ എടുത്ത് അതിലേക്ക് പാല്‍ ചേര്‍ത്തുകൊടുക്കാം. മുകളില്‍ വാഴപ്പഴം അരിഞ്ഞതും നട്‌സ് പൊടിച്ചതും കൊണ്ട് അലങ്കരിച്ച് വിളമ്പാം.