ച്ചാറുകള്‍ പൊതുവേ ഇഷ്ടമില്ലാത്തവര്‍ക്കും മീന്‍ അച്ചാറിനോട് ഒരു പ്രത്യേക താത്പര്യമുണ്ട്. വായില്‍ വെള്ളമൂറുന്ന രുചിയില്‍ ചൂര മീന്‍ അച്ചാറിട്ടെടുക്കാം.ചോറിനൊപ്പം കഴിക്കാന്‍ ഉഗ്രന്‍ കോമ്പിനേഷനാണിത്. 

To advertise here,

ചേരുവകള്‍

 

  • ചൂര (ചെറുതായി മുറിച്ചത്-1 കിലോ
  • കുരുമുളകുപൊടി- 1/2 സ്പൂണ്‍
  • മുളകുപൊടി- 3 സ്പൂണ്‍
  • മഞ്ഞള്‍പൊടി- 1/2 സ്പൂണ്‍
  • വെളിച്ചെണ്ണ- 1/2 കപ്പ്
  • ഉപ്പ് - പാകത്തിന്
  • ഇഞ്ചി (ചെറുതായി അരിഞ്ഞത് )- കാല്‍ കപ്പ്
  • വെളുത്തുള്ളി - അരകപ്പ്
  • പച്ചമുളക് -  6 എണ്ണം
  • വിനാഗിരി- ആവശ്യത്തിന്
  • കറിവേപ്പില-3 തണ്ട്

പാചകരീതിയിലേയ്ക്ക്

മീന്‍ വൃത്തിയാക്കിയശേഷം ചെറുതായി കഷ്ണങ്ങളാക്കുക. വെള്ളം നന്നായി കളഞ്ഞെടുക്കണം.ശേഷം ഇതിലേയ്ക്ക് കുരുമുളകുപൊടി, മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് കുറച്ച് സമയം വെയ്ക്കുക. ഇത്  വെളിച്ചെണ്ണയില്‍ ചെറുതീയില്‍ വറുത്തെടുത്ത് മാറ്റിവെയ്ക്കണം.

ശേഷം ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായിവരുമ്പോള്‍ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ മൂപ്പിച്ചെടുക്കണം. അതിലേക്കു വിനാഗിരിയൊഴിച്ച് ബാക്കി മുളകുപൊടിയും അല്പം ഉപ്പും കറിവേപ്പിലയും ചേര്‍ത്ത്, വറുത്തുകോരിവെച്ച മീനും ചേര്‍ത്തു ചെറുതീയില്‍ വേവിക്കാം. വെന്തുവരുമ്പോള്‍ തീയണക്കാം

തണുത്ത് കഴിയുമ്പോള്‍ അതിലേക്കു കുറച്ച് വിനാഗിരി കൂടി ചേര്‍ത്തു ഈര്‍പ്പമില്ലാത്ത, തുടച്ചു വൃത്തിയാക്കിയ കുപ്പിയില്‍ അടച്ചുവെച്ച് രണ്ടുദിവസത്തിന് ശേഷം ഉപയോഗിച്ചുതുടങ്ങാം.