കറികളൊന്നുമില്ലെങ്കിലും ഇത്തിരി ചമ്മന്തിപ്പൊടിയുണ്ടെങ്കില്‍ വയറ് നിറയേ ചൊറുണ്ണാം. അതാണ് ചമ്മന്തിപ്പൊടിയെ സ്പെഷ്യലാക്കി മാറ്റുന്നത്. തേങ്ങ പ്രധാന ചേരുവയാക്കി വറുത്ത് പൊടിച്ചെടുക്കുന്ന വിഭവമാണിത്. ചോറിന് പുറമേ ഇഡ്ഡലി, ദോശ എന്നിവയുടെ കൂടെ സൈഡ് ഡിഷായി ഉപയോഗിക്കാം. തേങ്ങാ വറുത്തുണ്ടാക്കുന്നതിനാല്‍ പെട്ടെന്ന് കേടാവുകയില്ല. കൂടുതല്‍ നാള് സൂക്ഷിച്ചുവെക്കാന്‍ കഴിയുന്നതും ഇതിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു.
ചേരുവകള്‍
Also Read
തേങ്ങ ചിരവിയത് : 2 മുറി
ഉഴുന്നു പരിപ്പ് :20 ഗ്രാം
പൊട്ടുകടല: 20 ഗ്രാം
ഉപ്പ്: പാകത്തിന്
വറ്റല്‍ മുളക്: 5 എണ്ണം
വാളം പുളി: ഒരു ചെറിയക് കഷ്ണം
മഞ്ഞള്‍ പൊടി: 4 ഗ്രാം
വെളിച്ചെണ്ണ: അല്പം( വരട്ടാന്‍ ഉള്ളത്)
കറിവേപ്പില : 5 ഇതള്‍
തയ്യാറാക്കുന്ന രീതി
1) തേങ്ങ ഒഴികേ എല്ലാ ചേരുവകളും ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി ബ്രൗണ്‍ നിറം ആക്കി വരട്ടി മാറ്റി വക്കുക.
2) അതെ പാനില്‍ തന്നെ തേങ്ങ ചിരവിയത് ഇട്ട് വരട്ടി ബ്രൗണ്‍ നിറം ആക്കി എടുക്കുക.
3) ബ്രൗണ്‍ നിറം ആക്കിയ മസാലയും തേങ്ങയും ഒരുമിച്ച് മിക്സിയില്‍ പൊടിച്ചെടുക്കുക.
Content Highlights: coconut chutney powder recipe,coconut, dry chutney powder,food
Published: 21 Jul 2023, 05:03 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented