രുചികരവും ആരോഗ്യപ്രദവുമായ ഒരു ഉത്തരേന്ത്യന്‍ വിഭവമാണ് ഭിണ്ടി മസാല. വെണ്ടയ്ക്ക, തക്കാളി, സവാള എന്നിവയാണ് പ്രധാന ചേരുവകള്‍. ചോറിനൊപ്പവും ചപ്പാത്തിയോടൊപ്പവുമെല്ലാം അടിപൊടി കോമ്പിനേഷനാണിത്. പോഷകഗുണമുള്ള ഈ വിഭവം ഗ്ലൂട്ടണ്‍ ഫ്രീ കൂടിയാണ്. കുട്ടികള്‍ക്ക് ലഞ്ച് ബോക്സില്‍ കൊടുത്തുവിടാനുള്ള എളുപ്പത്തിലുള്ള പാചകക്കൂട്ടിലും ഇതുള്‍പ്പെടുത്താം.
ചേരുവകള്‍
Also Read
വെണ്ടക്ക : 500 ഗ്രാം
സണ്‍ഫ്ലവര്‍ ഓയില്‍: 100 മില്ലി
ജീരകം: 5 ഗ്രാം
ഇഞ്ചി: 10 ഗ്രാം
വെളുത്തുള്ളി: 10 ഗ്രാം
പച്ചമുളക്: 5 ഗ്രാം
സവാള: 25 ഗ്രാം
തക്കാളി: 20 ഗ്രാം
ഉപ്പ്: ആവിശ്യത്തിന്
മഞ്ഞള്‍പൊടി: 3 ഗ്രാം
മല്ലിപൊടി: 10 ഗ്രാം
കാശ്മീരി മുളകുപൊടി: 15 ഗ്രാം
ജീരക പൊടി: 5 ഗ്രാം
തൈര്: 20 ഗ്രാം
മല്ലിയില: 5 ഗ്രാം
ചാട്ട് മസാല: 5 ഗ്രാം
പാചകരീതി
1) വെണ്ടയ്ക്ക സണ്‍ഫ്ളവര്‍ ഓയിലില്‍ ഫ്രൈ ചെയ്ത് മാറ്റി വക്കുക
1) പാനില്‍ ഓയില്‍ ചൂടാക്കി ജീരകം പൊട്ടിച്ച് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്ക്, സവാള എന്നിവയിട്ട് നന്നായി വരട്ടി ബ്രൗണ്‍ നിറം ആക്കുക.
2) മസാല പൊടികളും ചെറുതായി അരിഞ്ഞ തക്കാളിയും ഇട്ട് ചെറുതീയില്‍ പാചകം ചെയ്യുക.
3) ഫ്രൈ ചെയ്ത വെണ്ടയ്ക്ക ഇട്ട് നന്നായി ഇളക്കി തൈരും ചെറുതായി അരിഞ്ഞ മല്ലിയിലയും തക്കാളി ക്യൂബുകളും ഇട്ട് ഇളക്കി എടുക്കുക.
Content Highlights: bhindi masala recipe,okra,food,north indian food recipe,cooking
Published: 20 Jul 2023, 05:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented