പലരുടെയും പ്രിയ്യപ്പെട്ട വിഭവമാണ് ചിക്കൻ റോസ്റ്റ്. റെസ്റ്ററന്റ് ശൈലിയിലുള്ള ചിക്കൻ റോസ്റ്റ് വീട്ടിലും പരീക്ഷിച്ചാലോ? രുചികരമായ ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകള്‍
- ചിക്കന്‍ കാല് കഷണമാക്കിയത്- ആറെണ്ണം
- വിനാഗിരി- ഒരു ടേബിള്‍ സ്പൂണ്‍
- ചുവപ്പ്, മഞ്ഞ ഫുഡ് കളര്‍- ഒരു നുള്ള് വീതം
- തൈര്- മുക്കാല്‍ കപ്പ്
- ചെറുനാരങ്ങാ നീര്- രണ്ട് ടേബിള്‍ സ്പൂണ്‍
- ഇഞ്ചി അരച്ചത്- മുക്കാല്‍ ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി അരച്ചത്- മുക്കാല്‍ സ്പൂണ്‍
- ഗരംമസാലപ്പൊടി- ഒരു ടീസ്പൂണ്‍
- മുളകുപൊടി- ഒന്നര ടീസ്പൂണ്‍
- മല്ലിപൊടി- അരടീസ്പൂണ്‍
- ജീരകം പൊടിച്ചത്- ഒരു ടീസ്പൂണ്‍
- ചാട്ട് മസാല- അര ടീസ്പൂണ്‍
- മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
- എണ്ണ- അഞ്ച് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചിക്കനില്‍ വിനാഗിരിയും കളറും മിക്സ് ചെയ്തത് പുരട്ടി മാറ്റി വയ്ക്കുക. ഒരു പാത്രത്തില്‍ ചെറുനാരങ്ങാ നീര്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഗരം മസാലപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ജീരകം പൊടിച്ചത്, ചാട്ട് മസാല, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് യോചിപ്പിച്ച ശേഷം ചിക്കനില്‍ പുരട്ടി നാല് മണിക്കൂര്‍ വയ്ക്കുക. ഒരു വലിയ പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ചിക്കന്‍ അതില്‍ നിരത്തി വച്ച് പത്ത് മിനിറ്റ് മീഡിയം ചൂടില്‍ വേവിക്കണം. ശേഷം ചെറുതീയില്‍ നാല്പത് മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ചിക്കന്‍ തിരിച്ചിട്ട് വീണ്ടും ഇതേ പോലെ അടച്ച് വച്ച് നാല്പത് മിനിറ്റ് വേവിക്കാം. ചൂടോടെ വിളമ്പാം.
(തയ്യാറാക്കിയത്- ഹഫ്സത്ത് കെ.പി)
Content Highlights: chicken roast recipe
Published: 23 Jun 2023, 09:41 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented