ഭക്ഷണവീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത് പതിവാണ്. വ്യത്യസ്തതരത്തിലുള്ള പാചകവീഡിയോകള്‍ക്കും വലിയ ആരാധകരുണ്ട്. ഇപ്പോഴിതാ അത്തരലൊരു വീഡിയോയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. 

To advertise here,

ചീസ് ചേര്‍ത്ത് പിസ്സയുണ്ടാക്കുന്നതാണ് വീഡിയോയിലുള്ളത്. പിസ്സയില്‍ ചീസ് ചേര്‍ക്കുന്നതും തികച്ചും സ്വഭാവികമല്ലേയെന്ന് കരുതിയാല്‍ തെറ്റി. ഈ പിസ്സയുടെ ബേസ് മുതല്‍ സോസും ടോപ്പിങ്ങും വരെ വിവിധതരത്തിലുള്ള ചീസുപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ പിസ്സയുടെ പേരാകട്ടെ 12- ചീസ് പിസ്സ എന്നുമാണ്. പേരുപോലെ തന്നെ പിസ്സയിലൊന്നാകെ ചീസ് നിറഞ്ഞിരിക്കുകയാണ്.

കെയ്ല്‍ ഐസ്റ്റുക്ക് എന്നയാളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ചീസ് ഒണ്‍ലി പിസ്സ' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു മുട്ട, ഉപ്പ്, കുരുമുളക്, വെളുത്തുള്ളി, ഉള്ളി, മൊസറെല്ല, ചെഡാ ചീസ് എന്നിവ ചേര്‍ത്ത് പിസ്സ തയ്യാറാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
പിസ്സയുടെ മുകളില്‍ ചീസ് വാരി വിതറുന്നതും കാണാം. വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളും വന്നിട്ടുണ്ട്.

ഇത് ഹാര്‍ട്ട് അറ്റാക്ക് പിസ്സയാണോ. ഇത്രയധികം ചീസോ, പ്രമേഹമുണ്ടാക്കാന്‍ നല്ലത് എന്നു തുടങ്ങി നിരവധി കമന്റുകള്‍ കാണാം. ഇത് വയറിന് പ്രശ്‌നമുണ്ടാക്കുമെന്നും കമന്റ് ചെയ്തവരുണ്ട്. ചീസ് പ്രിയരായ ചിലര്‍ ഇത് കഴിക്കാന്‍ ആഗ്രഹം തോന്നുന്നുവെന്നും അഭിപ്രായപ്പെടുന്നതും കാണാം.