ലോകത്തിലെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടി മഹാരാഷ്ട്രയില്‍ നിന്നുള്ള ആംരസ്. ടേസ്റ്റ് അറ്റ്‌ലസ് നടത്തിയ തിരഞ്ഞെടുപ്പിലാണ് ആംരസ് ഒന്നാം സ്ഥാനത്തെത്തിയത്. അതിനൊപ്പം നമ്മള്‍ക്കേറെ പരിചിതമായ മാമ്പഴ ചട്ണിയും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്
ലിസ്റ്റില്‍ അഞ്ചാംസ്ഥാനമാണ് മാമ്പഴ ചട്ണി കൈയ്യടക്കിയത്. മൊത്തം 26 വിഭവങ്ങള്‍ ഈ പട്ടികയിലുണ്ട്.നമ്മള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും സാധാരണമായ ഒരു വിഭവമാണിത്. മാമ്പഴച്ചാറ് എന്നാണ് ഇതിന്റെ അര്‍ത്ഥം.
Also Read
മഹാരാഷ്ട്രയില്‍ വിവാഹസദ്യയില്‍ ഇത് വിളമ്പാറുണ്ട്. പൂരിയുടെ ഒപ്പവും ആംരസ് വിളമ്പും. ഇതുണ്ടാക്കാനായി അല്‍ഫോണ്‍സ മാമ്പഴമാണ് ഉപയോഗിക്കുന്നത്. നന്നായി പഴുത്ത് മാമ്പഴത്തിന്റെ പള്‍പ്പെടുത്ത് മിക്‌സിയില്‍ ഇട്ടടിക്കുന്നു. മധുരത്തിനായി പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ക്കും. കുങ്കമപ്പൂവ്, ചുക്ക്, അല്ലെങ്കില്‍ ഏലയ്ക്ക് എന്നിവയും ഇതിനൊപ്പം ചേര്‍ക്കും. ഇത് തണുപ്പിച്ച് കഴിക്കാന്‍ നല്ലതാണ്. അല്ലാതെയും കഴിക്കാം.
രണ്ടാം സ്ഥാനം നേടിയത് തായ്‌ലാന്റില്‍ നിന്നുള്ള മാംഗോ സ്റ്റിക്കി റൈസാണ്. ആവിയില്‍ അരി വേവിച്ച് തേങ്ങാപ്പാല്‍ ചേര്‍ത്തെടുക്കുന്ന ഒരു വിഭവമാണിത്. ഇതിനൊപ്പം മുറിച്ച മാമ്പഴകഷ്ണങ്ങളും വിളമ്പും. ഫിലിപ്പീന്‍സിന്‍ നിന്നുള്ള സോര്‍ബെറ്റ്‌സ് മൂന്നാം സ്ഥാനവും ഇന്തോനേഷ്യയില്‍ നിന്നുള്ള റുജാക്ക് നാലാം സ്ഥാനവും നേടി. അഞ്ചാം സ്ഥാനം നേടിയ മാമ്പഴ ചട്ണി മുന്‍പ് ലോകത്തെ ഏറ്റവും മികച്ച ഡിപ്പുകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മാമ്പഴ ചട്ണിയ്ക്ക് ഇന്ത്യയില്‍ പ്രദേശികാടിസ്ഥാനത്തില്‍ നിരവധി വകഭേദങ്ങളുണ്ട്.
Content Highlights: Aamras tops the list of ‘10 best mango dishes’ in the world
Published: 29 Jun 2024, 10:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented