പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രമേഹമുള്ളവരുടെ ഭക്ഷണക്രമത്തില്‍ വലിയ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ചോറ്. ചോറ് കഴിക്കുന്നതിനെക്കുറിച്ച് പ്രമേഹമുള്ളവര്‍ക്ക് എപ്പോഴും സംശയമാണ്. ഗ്ലൈസെമിക് സൂചിക കൂടുതലുള്ള ഭക്ഷണമാണിത്.
ചോറില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചോറിന്റെ അമിതമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ചോറ് പൂര്‍ണമായി ഒഴിവാക്കുന്നതിന് പകരം മിതമായ അളവില്‍ കഴിക്കാം. പ്രമേഹം കുറയ്ക്കാന്‍ ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
Also Read
ക്വിനോവ കഴിക്കുന്നത് വളരെ നല്ലതാണ്. ഈ ധാന്യത്തില്‍ പ്രോട്ടീന്‍ കൂടുതലും ഗ്ലൈസെമിക് സൂചിക കുറവുമാണ്. ഫൈബര്‍, അവശ്യപോഷകങ്ങള്‍ എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നല്ലതാണ്.
പ്രമേഹമുള്ളവര്‍ക്ക് മുട്ടയും ധൈര്യമായി ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.പ്രോട്ടീനിന്റെ നല്ലൊരു കലവറ കൂടിയാണിത്. ഇലക്കറികള്‍ കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. സലാഡുകളാക്കിയും ആവിയില്‍ വേവിച്ചുമെല്ലാം ഇത് കഴിക്കാവുന്നതാണ്.
ഫൈബര്‍ അടങ്ങിയ ഓട്‌സും നല്ലൊരു ഭക്ഷണമാണ്. വിറ്റാമിനുകളും മിനറലുകളും പ്രോട്ടീനും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഓട്‌സ് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.
ഫൈബറിനാല്‍ സമ്പന്നമായ ബാര്‍ലി കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഒരുപോലെ ഉപകരിക്കും. വെള്ള അരിയ്ക്ക് പകരമായി ബ്രൗണ്‍ റൈസ് കഴിക്കാം. ഈ അരിയില്‍ ഗ്ലൈസമിക് സൂചിക കുറവാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: the alternatives to eating rice in diabetes
Published: 17 Jul 2024, 09:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented