വയറിലൊരു പ്രശ്‌നം വന്നാല്‍ നമ്മുടെ മൊത്തത്തിലുള്ള കാര്യങ്ങള്‍ അവതാളത്തിലാകും. അത്തരത്തിലൊരു പ്രശ്‌നമാണ് അസിഡിറ്റി. ശരിയല്ലാത്ത ജീവിതശൈലിയും കൃത്യതയില്ലാത്ത ഭക്ഷണശീലവുമെല്ലാം ഇതിന് പിന്നിലെ പ്രധാനകാരണങ്ങളാണ്.
അസിഡിറ്റി പ്രശ്‌നങ്ങള്‍ നിസാരമായി കരുതരുത്. വയറിന്റെ ആരോഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ നിര്‍ണയിക്കുന്ന ഒന്നാണ്. അസിഡിറ്റി വേദനാജനകമായ അവസ്ഥ കൂടിയാണ്. വയറ്റില്‍ ആസിഡിന്റെ രൂപീകരണം കുറയ്ക്കുന്നതിനും ആമാശയത്തിലെ പി.എച്ച് അളവ് സന്തുലിതമാക്കുന്നതിനും സഹായകമാകുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം.
Also Read
അസിഡിറ്റി പ്രശ്‌നമുള്ളവര്‍ മോര് കുടിക്കുന്നത് വളരെ നല്ലതാണ്. മോരിലെ ലാക്റ്റിക് ആസിഡ് വയറ്റിലെ ആസിഡിനെ നിര്‍വീര്യമാക്കാനും ദഹനം സുഗമാക്കാനും സഹായിക്കും.മോര് കഴിക്കുന്നത് ആമാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തി നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യും.കരിക്കിന്‍ വെള്ളം കുടിക്കുന്നതും ശീലമാക്കാം. ഇത് പൊട്ടാസ്യം പോലെയുള്ള ഇലക്ട്രോലൈറ്റുകളുടെ നല്ലൊരു സ്രോതസാണ്. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇതിന് കഴിവുണ്ട്.
അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വെറും വയറ്റിലും രാത്രി കിടക്കുന്നതിന് മുമ്പും ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അസിഡിറ്റി പ്രശ്‌നം കുറയ്ക്കും. മറ്റൊന്ന് ഇത് ദഹനം എളുപ്പമാക്കാനും നല്ലതാണ്. തണുത്ത പാലും അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. പാലിലെ കാത്സ്യം ഹൈഡ്രോക്ലോറിക് ആസിഡുകളുടെ അമിത ഉത്പാദനത്തെ നിയന്ത്രണവിധേയമാക്കുന്നു.
ആസിഡ് റിഫ്‌ളക്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് അയമോദകം . അയമോദകത്തില്‍ അടങ്ങിയിട്ടുള്ള എന്‍സൈമുകളും മറ്റും ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നു.
പെരുംജീരകം കഴിക്കുന്നതും നല്ലതാണ്. ഇത് വയറ്റിലെ ആസിഡ് നിര്‍വീര്യമാക്കുന്നതിന് സഹായിക്കും. ഗ്യാസ്, വയറിളക്കം എന്നിവയ്ക്കും ഇത് നല്ലൊരു പരിഹാരമാണ്. ദിവസവും വെറും വയറ്റില്‍ പെരും ജീരക വെള്ളം കുടിക്കുന്നതും ശീലമാക്കാം.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Foods That Can Help You Deal With Acid Reflux
Published: 16 Jul 2024, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented