
മൂന്ന് ദിവസ്സം നീണ്ടുനില്‍ക്കുന്ന ആനന്ദ്-രാധിക വിവാഹ ആഘോഷങ്ങള്‍ക്ക് ജുലൈ 12-ഓടെ തുടക്കമായതോടെ സൽക്കാര വേദിയിൽ ഇടംപിടിച്ച ഭക്ഷണ വൈവിധ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ക്കായി ഒരുക്കിയ 2500-ഓളം വരുന്ന ഭക്ഷണങ്ങളിൽ വിചിത്രരുചികളുമുണ്ട്.
ഇറ്റാലിയന്‍ ഡെസര്‍ട്ട് ആയ തിരാംസുവിനോടൊപ്പം വിളമ്പിയ കാവിയ ( Caviar) ആണ് അതിലൊന്ന്.
കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന സ്റ്റജണ്‍ ( sturgeon) എന്ന ഇനത്തിൽപ്പെടുന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാ. 453 കി.ലോ തൂക്കം വരുന്ന 100 വര്‍ഷം വരെ ആയുസ്സുള്ള മീനുകളാണ് സ്റ്റജണ്‍ ഇനത്തില്‍പ്പെടുന്ന മീനുകള്‍. ബെലൂഗ എന്ന മീനില്‍നിന്നുള്ള കാവിയകളാണ് ഏറ്റവും വിലപിടിപ്പുള്ളത്.100gm ബെലൂഗ കാവിയകള്‍ക്ക് 60,230 രൂപ വിലയാണ് വിപണിയിലുള്ളത്. ചൈനയാണ് കാവിയ കയറ്റുമതിയില്‍ മുമ്പില്‍. സ്റ്റജണ്‍ മീനുകള്‍ ഗണ്യമായി കുറയുന്നതാണ് മുട്ടകളുടെ വിലയുടെ പിന്നിലെ കാരണം. പെണ്‍ സ്റ്റജണുകള്‍ മാത്രമാണ് മുട്ട ഉത്പാദിപ്പിക്കുന്നത്. മാത്രവുമല്ല പെണ്‍ സ്റ്റജണുകള്‍ പൂർണ വളർച്ചയിലെത്താൻ 8 മുതൽ 20 വര്‍ഷം വരെയെടുക്കും.
കേക്ക് ലോകത്ത് വൈറലായിരുന്ന റിയലിസ്റ്റിക് കേക്ക് ഫ്രൂട്ട്‌സും ലാവിഷ് കല്യാണത്തില്‍ ഇടം നേടി. പഴങ്ങളുടെ ആകൃതിയിലുണ്ടാക്കിയ കേക്കുകളാണ് ഹൈപ്പര്‍ റിയലിസ്റ്റിക് കേക്ക് ഫ്രൂട്ട്‌സ്.
വിവാഹ ചടങ്ങിലെ വെജിറ്റേറിയന്‍ ഭക്ഷണം ഒരുക്കാനെത്തിയത് പെറുവില്‍ നിന്നുള്ള ഷെഫായ വിര്‍ജിലിയോ മാര്‍ട്ടിനെസിന്റെ ഉടമസ്ഥതയിലുള്ള സെന്‍ട്രൽ റെസ്റ്ററൻ്റാണ്. 2023-ല്‍ ലോകത്തിലെ മികച്ച 50 റെസ്‌റ്ററന്റുകളില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു സെന്‍ട്രല്‍. വിവാഹ ആഘോഷത്തിലെ വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ ചുമതല മുഴുവന്‍ ഏറ്റെടുത്തത് പെറുവില്‍നിന്നെത്തിയ ഈ ഷെഫാണ്.
Content Highlights: anant radhiika wedding menu steals the show with caviar and tiramisu
Published: 13 Jul 2024, 05:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented