രീരത്തിന് ആവശ്യമായ ഊര്‍ജത്തിനും പേശികളുടെ വളര്‍ച്ചയ്ക്കും പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്. പ്രോട്ടീന്‍ കുറവ് സംഭവിച്ചാല്‍ തലമുടിയുടെ ആരോഗ്യം നഷ്ടമാകുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യും. നഖം പൊട്ടിപോകുന്നതും മസിലുകള്‍ ശോഷിക്കുന്നതുമെല്ലാം പ്രോട്ടീനിന്റെ കുറവ് മൂലം സംഭവിക്കും. പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കഴിക്കുകയാണ് ഇതിനുള്ള പരിഹാരം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.

To advertise here,

ശരീരത്തിന് പ്രോട്ടീന്‍ പ്രദാനം ചെയ്യുന്ന മികച്ച ഭക്ഷണമാണ് മുട്ട . വിറ്റാമിനുകളുടേയും അവശ്യ അമിനോ ആസിഡുകളുടേയും മികച്ച കലവറ കൂടിയാണിത്. പ്രഭാത ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നതും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.

പ്രോട്ടീന്‍ ധാരാളം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് യോഗട്ട്. ഡയറ്റില്‍ യോഗട്ട് പതിവായി ഉള്‍പ്പെടുത്താനും ശ്രദ്ധിക്കാം. ചിക്കനും മീനും കഴിക്കുന്നതും ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ വളരെ നല്ലതാണ്. 
ബദാം, നിലക്കടല, ചിയാ വിത്തുകള്‍ എന്നിവയും പ്രോട്ടീനിന്റെ മികച്ച സ്രോതസുകളാണ്.

പയറുവര്‍ഗങ്ങള്‍ പതിവായി കഴിക്കുന്നതും പ്രോട്ടീന്‍ കുറവ് പരിഹരിക്കാന്‍ നല്ലതാണ്. ശരീരത്തിന് ഊര്‍ജം ലഭിക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പനീറും പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കുന്നത് പതിവാക്കാം.

(ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)