ഭക്ഷണ പരീക്ഷണങ്ങള്‍ക്ക് മനുഷ്യന്‍ എന്നും പേരുകേട്ടവരാണ്. വിലയേറിയ മത്സ്യമുട്ടയായ കാവിയ മുതല്‍ പച്ച കോഴിമുട്ട കൊണ്ടുണ്ടാക്കുന്ന ഐസ്‌ക്രീം വരെ പരീക്ഷണങ്ങളാകുന്നത് ഇതിന് ഉദാഹരമാണ്. സൂപ്പുകളില്‍ വൈവിധ്യം പരീക്ഷിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒരു സൂപ്പുണ്ട്, ലോകത്ത് ഏറ്റവും വിലയേറിയ ഭക്ഷണങ്ങളിലൊന്നിൽ ഇടം നേടിയ ഒരു സൂപ്പ്. 

To advertise here,

ലോകത്ത് ഏറ്റവും വിലയേറിയ വിഭവങ്ങളിലൊന്നായ സൂപ്പിൻ്റെ പ്രധാന ചേരുവ സ്വിഫ്ലെറ്റ് എന്ന പക്ഷിയുടെ ഉമിനീരുകൊണ്ടുണ്ടാക്കിയ കൂടാണ്. ബേര്‍ഡ്‌സ് നെസ്റ്റ് സൂപ്പ് / ബേര്‍ഡ്‌സ് സലൈവ സൂപ്പ് എന്നറിയപ്പെടുന്ന ഈ സൂപ്പാണ് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഭക്ഷണങ്ങളിലൊന്ന്. പക്ഷിക്കൂട് കണ്ടെത്താനുള്ള കാലതാമസവും സൂപ്പ് ഉണ്ടാക്കാനെടുക്കുന്ന നീണ്ട സമയവുമാണ് ഈ വിഭവത്തെ വിലയേറിയതാക്കുന്നത്.

ഗുഹകളിലാണ് ഈ പക്ഷികളുടെ വാസം. 'സ്വയം പര്യാപ്തരായ' സ്വിഫ്ലെറ്റുകള്‍ ചുള്ളികമ്പുകള്‍ക്കും കൊള്ളികള്‍ക്കും പകരം സ്വന്തം ഉമിനീരില്‍ നിന്നാണ് കൂടുണ്ടാക്കുന്നത്. പശ പോലുള്ള ഉമിനീരാണ് പാറകളോട് ചേർന്ന് കൂട് നിര്‍മിക്കാന്‍ ഇവരെ സഹായിക്കുന്നത്. ഇത് വായുവില്‍ ബന്ധപ്പെടുമ്പോല്‍ കട്ടിയുള്ളതായി മാറുന്നു. പ്രജനന കാലത്തിനു മുമ്പാണ് ഇവ കൂടൊരുക്കുക. രണ്ടു മാസം വരെയെടുത്താണ് കൂട് പൂർത്തിയാക്കുന്നത്.  

placeholder
സ്വിഫ്ലെറ്റ് എന്ന പക്ഷിയുടെ കൂടിൻ്റെ ഭാഗം| ഫോട്ടോ: canva.com

ശാസ്ത്രീയമായ തെളിവുകളില്ലെങ്കിലും ആരോഗ്യഗുണങ്ങളില്‍ ബേര്‍ഡ്‌സ് നെസ്റ്റ് സൂപ്പ് മുന്‍പന്തിയിലാണെന്നാണ് പറയപ്പെടുന്നത്. കോശങ്ങളുടെ വളര്‍ച്ചക്കും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, ചര്‍മ്മാരോഗ്യത്തിനും ഇത് സഹാകരമായേക്കുമെന്നും പറയപ്പെടുന്നു.

തെക്കുകിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലാണ് സ്വിഫ്ലെറ്റ് പക്ഷികളെ സാധാരണയായി കണ്ടുവരുന്നത്. കിഴക്കിന്റെ കാവിയ ( caviar of the east) എന്നാണ് സ്വിഫ്ലെറ്റ് പക്ഷികളുടെ കൂട് അറിയപ്പെടുന്നത്. 

സ്റ്റജൻ ( sturgeon) എന്ന ഇനത്തില്‍പ്പെടുന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാ. 453 കി.ലോ തൂക്കം വരുന്ന 100 വര്‍ഷം വരെ ആയുസ്സുള്ള മീനുകളാണ് സ്റ്റജണ്‍ ഇനത്തില്‍പ്പെടുന്ന മീനുകള്‍. ബെലൂഗ എന്ന മീനില്‍നിന്നുള്ള കാവിയകളാണ് ഏറ്റവും വിലപിടിപ്പുള്ളത്. 100gm ബെലൂഗ കാവിയകള്‍ക്ക് 60,230 രൂപ വിലയാണ് വിപണിയിലുള്ളത്. 

സ്വിഫ്ലെറ്റ് പക്ഷികളുടെ റെഡ് നെസ്റ്റാണ് ഏറ്റവും വിലയേറിയത്. ഒരു കിലോ റെഡ് നെസ്റ്റിന് ഏകദേശം  എട്ടു ലക്ഷം രൂപയാണ്(1000 യു.എസ് ഡോളർ) വില. എന്നാല്‍ സാധരണയായി ലഭ്യമാകുന്നത് വെള്ളയും കറുപ്പും കൂടുകളാണ്. 

ചൈനീസ് രുചികളിലൊന്നായ ഈ സൂപ്പ് നിരവധി വിമര്‍ശനങ്ങള്‍ക്കും ഇടയായിട്ടുണ്ട്. ചൈനയില്‍ തലമുറകളായി കെെമാറി വരുന്ന വിഭവമാണിത്. ചൈനയിലെ മിങ് ഡൈനാസ്റ്റി നിന്നിരുന്ന കാലത്താണ് ബേര്‍ഡ്‌സ് നെസ്റ്റ് സൂപ്പ് പ്രചാരം നേടിയതെന്ന് പറയപ്പെടുന്നു.