പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബ്രൂണെ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഭരണാധികാരി, സ്വര്‍ണ പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്ന സുല്‍ത്താന്‍ എന്നിങ്ങനെ ബ്രൂണെ എന്ന രാജ്യത്തിന് വിശേഷണങ്ങള്‍ അനവധിയാണ്. ഇപ്പോള്‍ സന്ദർശനത്തിനെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ബ്രൂണെ സുല്‍ത്താന്‍  ഹസ്സനല്‍ ബൊല്‍ക്കി ഒരുക്കിയ പ്രത്യേക വിരുന്നിലെ മെനു പുറത്തു വന്നിരിക്കുകയാണ്. 

To advertise here,

ബ്രൂണെയിലെ ഇന്ത്യന്‍ എംബസിയാണ് വിരുന്നിൻ്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.  സുല്‍ത്താന്റെ വസതിയില്‍വെച്ചാണ്  പ്രധാന മന്ത്രിക്കായി പ്രത്യേക വിരുന്നൊരുക്കിയത്.  

 ഫസ്റ്റ് കോഴ്‌സ് ആയി അവക്കാഡോ, വെജിറ്റബിള്‍ റൈസ് കേക്ക്, കക്കരിക്ക  എന്നിവയും പിന്നാലെ ബ്രൊക്കോളിയോടൊപ്പം പയര്‍ സൂപ്പ് എന്നിവയാണ് വിളമ്പിയത്.

പേസ്ട്രീ ക്രസ്റ്റ് ഉപയോഗിച്ചുള്ള ഫ്രഞ്ച് വിഭവമായ കിശ്ശ , ചീര, ബ്ലാക്ക് ട്രഫിളിനൊപ്പം കൂണ്‍, മത്തങ്ങ,ഗ്രീന്‍ പീസ് പ്യൂരി എന്നിവയാണ് തേര്‍ഡ് കോഴ്‌സായി വിളമ്പിയത്. ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ നിറം സൂചിപിക്കുന്ന തരത്തിലാണ് വിഭവങ്ങള്‍ ഒരുക്കിയിരുന്നത്. 

മെയിന്‍ കോഴ്‌സില്‍ കൂടുതലും ഇന്ത്യന്‍ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ജീര റൈസ്,ചന്ന മസാല, വെജിറ്റബിള്‍ കോഫ്ത, ഗ്രില്‍ഡ് ലോബ്‌സ്റ്റര്‍, താസ്മാനിയന്‍ സാല്‍മണ്‍, കൊഞ്ച് എന്നിങ്ങനെ പല മത്സ്യ വിഭവങ്ങളും മെയിന്‍ കോഴിസന്റെ ഭാഗമായിരുന്നു.

മധുര പലഹാരങ്ങളായി മാങ്കോ സാഫ്‌റണ്‍ പേടയും ലഡുവും, പിസ്ത്താഷ്യോയും നല്‍കിയാണ് വിഭവ സമൃദമായ ഉച്ച ഭക്ഷണത്തിന് വിരാമിട്ടത്. 

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 40-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ബ്രൂണെ സന്ദര്‍ശിച്ചത്.