സെക്കന്റുകള്‍ക്കുള്ളില്‍  ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ലോകത്തെ ഏറ്റവുംനീളം കൂടിയ നൂഡില്‍സുമെല്ലാം ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഭക്ഷണ അത്ഭുതങ്ങളാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അവരുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. 

To advertise here,

ചീസാണ് ഇത്തവണത്തെ താരം. ഗ്രാം കണക്കിന് മാത്രം ചീസ് വാങ്ങുന്നവര്‍ക്കിടയില്‍ അത്ഭുതമാകുന്നതാണ് പുതിയ റെക്കോഡ്. 636.2 കി.ലോയാണ് റെക്കോഡില്‍ ഇടം നേടിയ സ്പ്രിങ് ചീസ് ബോളിന്റെ ഭാരം.

റെക്കോര്‍ഡിന് നേടിയ ചീസ് ബോളിന് പിന്നില്‍ മെക്സിക്കൻ കമ്പനികളാണ്.  2024 ജൂലൈ 19-നായിരുന്നു റെക്കോഡിലിടം നേടിയ ചീസ് ബോൾ നിർമ്മാണം. ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ ഔദ്യോഗിക കണക്കു പ്രകാരം 10,000 ലിറ്റര്‍ പാലാണ്  ചീസ് ബോള്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. കെസീയോ എന്നും അറിയപ്പെടുന്ന മെക്‌സിക്കന്‍ ചീസ് ആയ വഹാക്ക എന്ന ചീസാണ് സ്ട്രിങ്ങ് ചീസ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. 

placeholder
വഹാക്ക ചീസ്

ചീസിൽ നിന്ന് ചീസ് സ്ട്രിങ്ങുകൾ ഉണ്ടാക്കിയ ശേഷം ഇതു ചേര്‍ത്തുവെച്ച് ഭീമാകാരന്‍ ചീസ് ബോള്‍  നിര്‍മ്മിക്കുന്നതും വീഡിയോയില്‍ കാണാം.

6000 ലിറ്റര്‍ പാല്‍ ഉപയോഗിച്ച് മെക്‌സിക്കന്‍ നഗരമായ പിജിജിപ്പിനിലെ 80 തൊഴിലാളികള്‍ നിര്‍മ്മിച്ച ചീസ് ബോളായിരുന്നു റെക്കോഡ് കൈവശം വെച്ചിരുന്നത്. 559 കി.ലോ ആയിരുന്നു ചീസ് ബോളിന്റെ ഭാരം. ഈ ചീസ് ബോള്‍ പിന്നെ ഇവര്‍ എന്തു ചെയ്തുകാണുമെന്ന കൗതുകം ചിലര്‍ കമന്റില്‍ പങ്കുവെച്ചിട്ടുണ്ട്.

1001 വ്യത്യസ്ത തരം ചീസുകള്‍ ഉപയോഗിച്ചുണ്ടാക്കിയ പിസ കഴിഞ്ഞ ജനുവരില്‍ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയിരുന്നു.