രാത്രിയില്‍ നല്ല ഉറക്കം ലഭിക്കേണ്ടത് ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യത്തിന് ഒരു പോലെ പ്രധാനപ്പെട്ട കാര്യമാണ്.പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരുന്ന അവസ്ഥ പലര്‍ക്കുമുണ്ട്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് പോലും ഉറക്കത്തെ ഹാനികരമായി ബാധിക്കും. ഉറങ്ങും മുന്‍പും എന്ത് കഴിക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. രാത്രി കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
ഉറങ്ങുന്നത് തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കുന്നത് തന്നെ അനാരോഗ്യകരമാണ്. അതുപോലെ നല്ല എരുവുള്ള ഭക്ഷണവും കിടക്കുന്നത് മുന്‍പ് കഴിക്കാന്‍ പാടില്ല.എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്റെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ നഷ്ടപ്പെടുത്താന്‍ കാരണമാകും.
Also Read
കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും ഉറക്കത്തെ നഷ്ടപ്പെടുത്തും. കോഫി, ചായ, സോഡ, എനര്‍ജി ഡ്രിങ്ക് തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ ഉറക്കത്തെ തടസപ്പെടുത്തും. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇവ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലതാണ്.
അമിതമായ അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് നല്ലതല്ല. ഇതിലെ ഉയര്‍ന്ന കൊഴുപ്പും കാര്‍ബോഹൈട്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവ ദഹിക്കാന്‍ സമയമെടുക്കും.
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാത്രി കിടക്കും മുന്‍പ് കഴിക്കരുത്. കാരണം ഇതിലെ ഉയര്‍ന്ന അളവിലെ കൊഴുപ്പും മധുരവും ഉറക്കത്തെ അലോസരപ്പെടുത്തും.സംസ്‌കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡുമൊക്കെ രാത്രി കഴിക്കുന്നതും പൂര്‍ണമായും ഒഴിവാക്കുക. ഇവയും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്.
രാത്രി ഡാര്‍ക്ക് ചോക്ലേറ്റും കഴിക്കുന്നത് നല്ലതല്ല. കാരണം ഇവയിലുള്ള 'ടൈറോസിന്‍' എന്ന ഘടകം ഉറക്കത്തെ തടസപ്പെടുത്തിയേക്കാം. അതുപോലെ തന്നെ ഐസ്‌ക്രീമും ഒഴിവാക്കണം.മൈദ അടങ്ങിയ ഭക്ഷണങ്ങള്‍ ,പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയും രാത്രി കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: you should never consume these foods before bed
Published: 04 Mar 2024, 01:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented