ശരീരഭാരം കൂടുന്നതും വയര്‍ ചാടുന്നതും പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയര്‍ ചാടുന്ന കുറയ്ക്കാന്‍ ഡയറ്റില്‍ പല പരീക്ഷണങ്ങളും നടത്തുന്നവരുമുണ്ട്. അതില്‍ ആദ്യം ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടത് കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ്.

To advertise here,

അതുകൊണ്ടുതന്നെ ചോറ് കഴിക്കുന്നത് കുറയ്ക്കുകയോ പറ്റുമെങ്കില്‍ ഒഴിവാക്കുകയോ വേണം. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. അതിനാല്‍ വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

ചോറിന് പകരം ഓട്‌സ് കഴിക്കുന്നത് വയര്‍ കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും. ഒരു കപ്പ് ഓട്‌സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.ആപ്പിള്‍, പേരയ്ക്ക, ബെറി പഴങ്ങള്‍ തുടങ്ങിയ ഫൈബര്‍ അടങ്ങിയ പഴങ്ങള്‍ ഉച്ചയ്ക്ക് കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വയര്‍ കുറയ്ക്കാനും സഹായിക്കും.
 
ബ്രൊക്കോളി- ബ്രൌണ്‍ റൈസ് കഴിക്കുന്നതും ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരി വിശപ്പിനെ നിയന്ത്രിച്ചു നിര്‍ത്തും . ബ്രൊക്കോളിയിലും ഫൈബര്‍ ധാരാളം അടങ്ങിട്ടുണ്ട്. അതിനാല്‍ ബ്രൊക്കോളി- ബ്രൌണ്‍ റൈസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണം ചെയ്യും. 

ബാര്‍ലി കഴിക്കുന്നതും വയര്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി ഉച്ചയ്ക്ക് കഴിക്കുന്നതും വിശപ്പ് പെട്ടെന്ന് കുറയ്ക്കാനും ശരീരഭാരവും വയറും കുറയ്ക്കാനും ഗുണം ചെയ്യും. ചോറിന് പകരം ഉപ്പുമാവ് കഴിക്കുന്നതും നല്ലതാണ്. ഫൈബറിനാല്‍ സമ്പന്നമായ ഉപ്പുമാവില്‍ കൊഴുപ്പ് കുറവാണ്. അതിനാല്‍ ഉച്ചയ്ക്ക് ഉപ്പുമാവ് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)