രീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിലാണെങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഡയറ്റില്‍ തന്നെയാണ്. രാത്രിയില്‍ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുന്നത് നല്ലതാണ്. അത്താഴത്തില്‍ കാര്‍ബോഹൈഡ്രേറ്റ് , കലോറി, കൊഴുപ്പ് എന്നിവയും കുറഞ്ഞ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.ശരീരഭാരംം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത്താഴത്തിന് ശേഷം കുടിക്കേണ്ട പാനീയങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

To advertise here,

രാത്രിയില്‍ ഭക്ഷണത്തിന് ശേഷം ചെറുചൂടുവെള്ളത്തില്‍ നാരങ്ങ നീരും തേനും ചേര്‍ത്തു കുടിയ്ക്കുന്നത് നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് നല്ലതാണ്.ഇത് കുടിയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

ഇഞ്ചി ചേര്‍ത്ത് ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. രാത്രി അത്താഴത്തിന് ശേഷം ഇത് കുടിയ്ക്കുന്നത് നല്ലതാണ്.ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അയമോദക വെള്ളം കുടിക്കുന്നതും ഗുണം ചെയ്യും.

കലോറി കുറഞ്ഞ ഈ പാനീയം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. രാത്രി അത്താഴത്തിന് ശേഷം അയമോദക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

(ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)