വാഴപ്പഴം കഴിയ്ക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. വാഴപ്പഴത്തില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, ഫൈബര്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കാനും ഇത് സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. എന്നാല്‍ വാഴപ്പഴത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്.
വാഴപ്പഴം കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കും കാരണമാകുമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റായ അമിത ഗാദ്രെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഇതിലൂടെ ജലദോഷവും ചുമയും ഉണ്ടാകുന്നത് നമ്മള്‍ക്ക് ചുറ്റുമുള്ള വായുവില്‍ അടങ്ങിയിരിക്കുന്ന വൈറസുകള്‍ കാരണമാണെന്നും അല്ലാതെ വാഴപ്പഴം മൂലമല്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് ഉണ്ടാകുന്ന സീസണല്‍ രോഗങ്ങള്‍ക്ക് വാഴപ്പഴത്തെ പഴിക്കരുതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അസുഖമുള്ള ഒരാളില്‍ പ്രത്യേകിച്ച് ജലദോഷമുണ്ടെങ്കില്‍ വാഴപ്പഴം കഴിക്കുന്നത് മ്യൂക്കസ് ഉല്‍പാദനം കൂട്ടും. എന്നാല്‍, അതില്‍ വാഴപ്പഴമല്ല രോഗത്തിനുള്ള കാരണം. ആസ്ത്മയോ അലര്‍ജിയോ ഉള്ള ആളുകള്‍ക്ക് വാഴപ്പഴം കഴിച്ചതിന് ശേഷവും ചില അസ്വസ്ഥതകള്‍ അനുഭവപ്പെടാം. അതിന് വാഴപ്പഴത്തെ കുറ്റപ്പെടുത്താതെ പോഷക സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു.
Content Highlights: Is banana really bad for cold and cough?
Published: 07 Nov 2024, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented