നമ്മുടെ അടുക്കളയില്‍ പതിവായി കാണുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കൊണ്ട് നിരവധി രുചികരമായ വിഭവങ്ങള്‍ ഒരുക്കാറുണ്ട്. എന്നാല്‍ വെണ്ടയ്ക്ക മുറിക്കുമ്പോള്‍ അതിന്റെ വഴുവഴുപ്പ് പലര്‍ക്കും പ്രശ്നമാണ്. വെണ്ടയ്ക്ക മുറിക്കുമ്പോള്‍ വഴുവഴുപ്പ് കൂടിയാല്‍ കറിയുടെ രുചിയേയും ബാധിക്കും. വഴുവഴുപ്പില്ലാതെ വെണ്ടയ്ക്ക മുറിച്ചെടുക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് വെണ്ടയ്ക്ക എങ്ങനെ കഴുകണം എന്നതാണ്. പാചകം ചെയ്യുന്നതിന് തൊട്ടുമുന്‍പ് വെണ്ടയ്ക്ക കഴുകരുത്. കുറച്ച് സമയം മുന്‍പേ ഇത് നന്നായി കഴുകിവെയ്ക്കണം. വെള്ളവും പൂര്‍ണമായും കളഞ്ഞിട്ട് വേണം മുറിക്കാന്‍ തുടങ്ങേണ്ടത്.
Also Read
കഴുകി വൃത്തിയാക്കിയതിനു ശേഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് വെണ്ടയ്ക്ക തുടയ്ക്കണം. അധികം ഈര്‍പ്പമുണ്ടങ്കില്‍ പാകം ചെയ്യുമ്പോള്‍ ഇവ തമ്മില്‍ ഒട്ടിപിടിക്കുന്നതിന് കാരണമാകും. കറിയുടെ രുചിയും ഇതുമൂലം നഷ്ടപ്പെടും.
തുല്യമായ വലുപ്പത്തില്‍ മുറിക്കാനും ശ്രദ്ധിക്കണം. ഒരേ വലുപ്പത്തില്‍ മുറിച്ചെടുക്കുകയാണെങ്കില്‍ എല്ലാ വശവും ഒരുപോലെ വെന്തുകിട്ടും. നീളത്തിലാണ് മുറിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഓരോന്നും നാല് ഭാഗങ്ങളായി വിഭജിച്ച് മുറിക്കണം.
വെണ്ടയ്ക്കയുടെ രണ്ടു ഭാഗവും ആദ്യം മുറിച്ചുമാറ്റണം. കട്ടിയുള്ള ഭാഗം ആദ്യം മുറിക്കാം. വെണ്ടയ്ക്ക മുറിക്കുമ്പോള്‍ വഴുവഴുപ്പ് കത്തിയില്‍ പുരണ്ടാല്‍ നാരങ്ങാനീര് പുരട്ടുന്നത് നല്ലതാണ്.പാചകം ചെയ്യുമ്പോള്‍ വെണ്ടയ്ക്ക തമ്മില്‍ ഒട്ടുന്നതുപോലെ തോന്നിയാല്‍ അല്പം നാരങ്ങാ നീരോ തൈരോ ചേര്‍ത്ത് കൊടുക്കാം. ഇത് ഒട്ടിപിടിക്കുന്നത് തടയുക മാത്രമല്ല രുചി കൂട്ടുകയും ചെയ്യും.
Content Highlights: How To Cut Okra Without The Slime
Published: 03 Aug 2024, 10:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented