ഇത്തിരി കുഞ്ഞന്‍ വിത്തുകളാണെന്ന് കരുതി തള്ളിക്കളയാന്‍ വരട്ടെ. എള്ളിന്റെ ഗുണങ്ങള്‍ എണ്ണിയാലും തീരില്ല. അത്രയേറെ ആരോഗ്യഗുണങ്ങളുള്ള വിത്തുകളാണിവ.ഡയറ്റില്‍ എള്ള് ഉള്‍പ്പെടുത്തത് കൊണ്ടുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, കാത്സ്യം,മഗ്നീഷ്യം, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഇതിലടങ്ങിയിട്ടുണ്ട്.
കാത്സ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇത് വളരെ നല്ലതാണ്. ഓസ്റ്റിയോപൊറോസിസ്' സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉപകാരപ്പെടും.
Also Read
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇതിലെ ഫൈബര്‍ സഹായിക്കും. അതിനാല്‍ പ്രമേഹരോഗികള്‍ക്കും ഇത് കഴിക്കാം.
ദഹനപ്രശ്‌നമുള്ളവര്‍ ഡയറ്റില്‍ എള്ള് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിലുള്ള ഫൈബര്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഗുണകരമാണ്. വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ എള്ള് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം ശക്തിപ്പെടുത്തും. ഓര്‍മ്മ ശക്തി കൂട്ടാനും ഇത് കഴിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശേഷി കൂട്ടാനും എള്ള് കഴിക്കാം.
തലമുടി കൊഴിയുന്ന പ്രശ്‌നമുള്ളവര്‍ എള്ള് കഴിക്കുന്നത് ശീലമാക്കാം. ഇതില്‍ അയണ്‍, സിങ്ക് തുടങ്ങിയ തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അകാലനര ഇല്ലാതാക്കാനും എള്ള് കഴിക്കാം.ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ എള്ള് പതിവായി കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കും. ഇത് ചര്‍മത്തിലെ വരള്‍ച്ചയെ അകറ്റും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Health Benefits Of Sesame Seeds
Published: 02 Aug 2024, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented