പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേഷിതമാണ്. പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പേശികളുടെ ആരോഗ്യത്തിനും എല്ലുകള്‍ക്കും മസിലുകള്‍ക്കും ശക്തി നല്‍കാനും ശരീരത്തിന് ഊര്‍ജം നല്‍കാനും ഗുണം ചെയ്യും. കൂടാതെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. പ്രോട്ടീന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
പ്രോട്ടീന്‍ കലവറയായ ഒന്നാണ് ഗ്രീക്ക് യോഗട്ട്. ഇതില്‍ കാത്സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. ഇതിന് പ്രോബയോട്ടിക് ഗുണങ്ങളുമുണ്ട്.അതിനാല്‍ ഇത് ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.
Also Read
മുട്ടയില്‍ പ്രോട്ടീന്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല അവശ്യ അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും രോഗ പ്രതിരോധശേഷി മെച്ചപ്പെടാനും സഹായിക്കും.
കടലയും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. ഇതും പ്രോട്ടീനിന്റെ നല്ലൊരു സ്രോതസാണ്. പ്രോട്ടീനിന്റെ കുറവുള്ളവര്‍ക്ക് പരിപ്പ് കഴിക്കുന്നതും ഏറെ നല്ലതാണ്. ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ഇവ സഹായിക്കും. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും ഗുണം ചെയ്യും.
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയതാണ് ബദാം. ഇവ ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും, ഹൃദയാരോഗ്യത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും ബദാം കഴിക്കുന്നതും നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: protein rich superfoods that you can have regularly
Published: 16 Jun 2024, 10:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented