ടുക്കളയില്‍ സാധാരണയായി കാണുന്ന ഒന്നാണ് ഉലുവ. എന്നാല്‍ ഈ ഇത്തിരിക്കുഞ്ഞന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.  ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.

To advertise here,

ദഹനപ്രശ്‌നങ്ങളുള്ളവര്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. അതിനൊപ്പം അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റാന്‍ ഉലുവ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

ഉലുവയില്‍ ഫ്‌ളെവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും.  

ഫൈബര്‍ അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. നാഷണല്‍ ലൈബ്രറി ഓഫ് കൗണ്‍സിലില്‍ പ്രസിദ്ധീകരിച്ച ജേര്‍ണര്‍ ഓഫ് ഡയബെറ്റിസ് ആന്‍ഡ് മെറ്റബോളിക് ഡിസോര്‍ഡേഴ്‌സിലെ പഠനത്തില്‍ ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഉലുവ വെള്ളം ആര്‍ത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റാനും ഇത് സഹായിക്കും. 

ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉലുവ വെള്ളം നല്ലതാണ്. ഇത് വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം കുറയ്ക്കാനും ഉപകരിക്കും. ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉള്ള ഉലുവ വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)