വിറ്റാമിന്‍ സി ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്. രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഇത് ഗുണകരമാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം ശക്തിപ്പെടുത്തും. ചര്‍മത്തിന് തിളക്കം പ്രദാനം ചെയ്യും. പൊതുവേ എല്ലാവരും ഓറഞ്ചാണ് വിറ്റാമിന്‍ സിയുടെ കലവറയായി കണക്കാക്കുന്നത്. 100 ഗ്രാം ഓറഞ്ചില്‍ 53 മൈക്രോഗ്രാം വിറ്റാമിന്‍ സിയാണുള്ളത്. എന്നാല്‍ ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
കാപ്സിക്കം കഴിക്കുന്നത് ശരീരത്തിന് വിറ്റാമിന്‍ സി ലഭിക്കാന്‍ സഹായിക്കും. ചുവന്ന കാപ്സിക്കത്തില്‍ 127 മൈക്രോഗ്രാം വിറ്റാമിന്‍ സിയാണുള്ളത്. കൂടാതെ ഇതില്‍ വിറ്റാമിന്‍ എയും അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷി കൂട്ടാനും ഇത് കഴിക്കുന്നത് നല്ലതാണ്. അതിനൊപ്പം കണ്ണിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.
Also Read
കിവി വിറ്റാമിന്‍ സിയുടെ നല്ലൊരു സ്രോതസാണ്. കൂടാതെ നിരവധി ധാതുക്കള്‍, ഫൈബര്‍ തുടങ്ങിയവയും കിവിയില്‍ ഉണ്ട്. ഇവ രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും. ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ പേരയ്ക്കയും വിറ്റാമിന്‍ സിയുടെ കലവറയാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇത് കഴിക്കാം.
കൂടാതെ ആന്റി ഓക്സിഡന്റുകളും ഫൈബറും അടങ്ങിയ സ്ട്രോബെറി കഴിക്കുന്നതും നല്ലതാണ്. ഇതും വിറ്റാമിന്‍ സിയുടെ നല്ല സ്രോതസാണ്. രോഗപ്രതിരോധശേഷി കൂട്ടാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
വിറ്റാമിന്‍ സി ലഭിക്കാന്‍ പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ ആന്റി ഓക്സിഡന്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. പപ്പായ ദഹനം മെച്ചപ്പെടുത്താനും ചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Foods that have more vitamin c than oranges
Published: 03 Jun 2024, 03:32 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented