തൈരിൽ ചിയാ വിത്ത് ചേർത്ത് കഴിച്ചാൽ നിരവധി ഗുണങ്ങളാണുള്ളത്. ഇവ രണ്ടിലും കാത്സ്യവും പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ചിയാ വിത്ത് ഒമേഗ 3 ഫാറ്റി ആസിഡിന്റെ നല്ലൊരു കലവറയാണ്. തൈരിൽ ചിയാ വിത്തുകൾ ചേർത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് വലിയ രീതിയിൽ ഗുണം ചെയ്യുന്ന പ്രോബയോട്ടിക് ആണ് തൈര്. അതിനാൽ ദഹനപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അസിഡിറ്റി കുറയ്ക്കുന്നതിനുമെല്ലാം ഇത് ഗുണം ചെയ്യും. ഫൈബർ ധാരാളം അടങ്ങിയ ചിയാ വിത്തുകളും ദഹനം സുഗമമാക്കാൻ ഗുണം ചെയ്യും.
Also Read
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നല്ലൊരു ഭക്ഷണമാണിത്. ഫൈബർ അടങ്ങിയ ചിയാ വിത്ത് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയാനും സഹായിക്കും. ദിവസവും തൈര് കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുവാൻ സഹായിക്കും. തൈരിൽ ചിയാ വിത്തുകൾ ചേർത്ത് കഴിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
കാത്സ്യം ധാരാളം അടങ്ങിയ തൈര്. കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയതാണ് ചിയാ വിത്തുകൾ. ഇവ കഴിക്കുമ്പോൾ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിയ സീഡ്‌സ്. അതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടാനും സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക)
Content Highlights: chia seed and curd smoothie to help with weight loss
Published: 11 Jun 2024, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented