ബാര്‍ലി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉയര്‍ന്ന തോതിലുള്ള നാരുകള്‍ അടങ്ങിയ ബാര്‍ലിയിട്ട് തിളപ്പിച്ച വെള്ളം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും മലബന്ധത്തെ പ്രതിരോധിക്കാനും ഇത് വളരെ നല്ലതാണ്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബാര്‍ലി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ബാര്‍ലി വെള്ളം കുടിച്ചാല്‍ വിശപ്പ് കുറയുന്നതിനാല്‍ അമിതമായി ഭക്ഷണം കഴിക്കാനാകില്ല.
ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്താനും ബാര്‍ലി വെള്ളം നല്ലതാണ്.
Also Read
ബാര്‍ലി വെള്ളത്തിന്റെ ഗ്ലൈസമിക് സൂചിക കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍, നാം കഴിക്കുന്ന ഭക്ഷണം ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കുന്നതിനുള്ള ഒരു രീതിയാണ് ഗ്ലൈസെമിക് സൂചിക. ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയര്‍ത്തും.
നിര്‍ജലീകരണം തടയാനും ശരീരത്തിന് ജലാംശം നല്‍കാനും ബാര്‍ലി വെള്ളം ഉപകാരപ്രദമാണ്. വൃക്കകളുടെ പ്രവര്‍ത്തനവും ഇത് മെച്ചപ്പെടുത്തും. മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങിയവയുടെ സാധ്യതയെ തടയാന്‍ ഇത് ഗുണം ചെയ്യും.
ബാര്‍ലി വെള്ളം തയ്യാറാക്കാം
ബാര്‍ലി വെള്ളം തയ്യാറാക്കാനായി ആദ്യം രണ്ടു സ്പൂണ്‍ ബാര്‍ലി കഴുകി വൃത്തിയാക്കിയെടുക്കാം. ഇത് ഏഴു മണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെയ്ക്കണം. ശേഷം ഇതെടുത്ത് ഒരു പാത്രത്തില്‍ രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് ബാര്‍ലി മൃദുവാകുന്നതുവരെ കുറഞ്ഞ ചൂടില്‍ വേവിക്കുക. ഇത് 15 മിനിറ്റ് ഇളക്കി വേവിക്കാം. ശേഷം ബാര്‍ലി വെള്ളം തണുപ്പിച്ചോ ചെറുചൂടോടെയോ കുടിക്കാം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Should Drink Barley Water And How To Make It
Published: 12 Jun 2024, 10:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented