ചായ നമ്മള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത പാനീയമാണ്. എന്നാല്‍ ചായപ്പൊടിയും പഞ്ചസാരയും പാലുമൊന്നുമില്ലാതെയും നല്ല ഉഗ്രന്‍ ചായയുണ്ടാക്കാം. വീട്ടിലുള്ള ഈ പൂക്കള്‍ മതിയാകും.
ധാരാളം പോഷകങ്ങള്‍ അടങ്ങിയതാണ് ചെമ്പരത്തി കൊണ്ടുള്ള ചായ. ഇതിനായി ചെമ്പരത്തി പൂക്കള്‍ ഉണക്കിയെടുത്തും അല്ലാതെയും ഉപയോഗിക്കാം. ഈ പൂക്കള്‍ വെള്ളത്തിലിട്ട് തിളപ്പിച്ചാണ് ഈ ചായ ഉണ്ടാക്കുന്നത്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള ചായയാണിത്. അകാലവാര്‍ധക്യം തടയാനും ഈ ചായ കുടിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാനും ഇത് സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യവും ഇത് മെച്ചപ്പെടുത്തും.
Also Read
ബയോളജി മെഡിസിന്‍ ആന്‍ഡ് നാച്യുറല്‍ പ്രൊഡക്ട് കെമിസ്ട്രി ജേര്‍ണല്‍ ഇതിനെക്കുറിച്ച് വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെമ്പരത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍, പ്രത്യേകിച്ച് പ്രമേഹമുള്ളവരില്‍ ഒരു പങ്ക് വഹിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ ഗുണം ചെയ്യും.
ഇതില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. അണുബാധകളെയും രോഗങ്ങളെയും പ്രതിരോധിക്കാനും നല്ലതാണ്. രക്തത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ചെമ്പരത്തി നല്ലതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു, ചെമ്പരത്തി ചായ ശീലമാക്കുന്നത് വഴി ശരീരത്തിലെ മോശം കൊളസ്‌ട്രോൾ കുറയുകയും ചെയ്യും.
തയ്യാറാക്കുന്ന വിധം
- വെള്ളം-3 കപ്പ്
- പൂക്കള്‍- 6 പൂവിന്റെ ഇതളുകള്‍
- നാരങ്ങാനീര്- രണ്ട് ടേബിള്‍ സ്പൂണ്‍
മൂന്ന് കപ്പ് വെള്ളം തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ അതിലേയ്ക്ക് ചെമ്പരത്തി ഇതളുകള്‍ ചേര്‍ക്കാം. അധികനേരം ഇതില്‍ പൂക്കളിട്ട് തിളപ്പിക്കരുത്. കാരണം ചായ്ക്ക് കയ്പ് രുചി വരും. ശേഷം പൂക്കള്‍ എടുത്തുമാറ്റാം. നാരങ്ങ നീര് ചേര്‍ത്തുകുടിയ്ക്കാം. ചൂടോടെയും തണുപ്പിച്ചും കുടിക്കാം. മധുരം വേണമെന്നുളളവര്‍ക്ക് തേന്‍ ചേര്‍ത്തും കുടിയ്ക്കാം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
ഈ ചായയില്‍ സ്വാഭാവിക സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. മലബന്ധം, വയറിളക്കം, ദഹനക്കേട് എന്നിവ ഇല്ലാതാക്കാന്‍ ഇത് ഉപകരിക്കും, ഭക്ഷണത്തിന് ശേഷം ചെമ്പരത്തി ചായ കുടിക്കുന്നത് മികച്ച രീതിയില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാനും മൊത്തത്തിലുള്ള ദഹനം എളുപ്പമാക്കാനും ഗുണം ചെയ്യും,
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Hibiscus tea benefits and nutrition
Published: 27 Jul 2024, 05:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented