അടുക്കളയില്‍ സാധാരണയായി കാണുന്ന ഒരു പച്ചക്കറിയാണ് സവാള. ആന്റിഓക്സിഡന്റുകളുടെ നല്ലൊരു കലവറ കൂടിയാണിത്. സവാളയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ശരീരത്തിലെ വീക്കം തടയാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സവാള ഗുണം ചെയ്യും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറി കൂടിയാണിത്. സവാളയിലെ ഫ്ളേവനോയിഡ് ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്ളമേറ്ററിയും ആയ ക്വെര്സെറ്റിനാണ് ഇതിന് സഹായിക്കുന്നത്.ഇതിനെക്കുറിച്ച് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Also Read
സവാള കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. പ്രമേഹം അല്ലെങ്കില്‍ പ്രീ ഡയബെറ്റിസ് ഉള്ള ആളുകള്‍ പതിവായി സവാള കഴിക്കുന്നത് നല്ലതാണ്. കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ നാരുകളുടെയും പ്രീബയോട്ടിക്കുകളുടെയും സമ്പന്നമായ ഉറവിടമാണ് സവാള. ദഹനപ്രശ്നങ്ങളും മലബന്ധവും അകറ്റാനും ഇത് ഗുണം ചെയ്യും.
എല്ലുകളുടെ ആരോഗ്യത്തിന് സവാള കഴിക്കുന്നത് നല്ലതാണ്. എല്ലുകളുടെ ബലം കൂട്ടാന്‍ ഇത് ഗുണം ചെയ്യും ഓസ്റ്റിയോപൊറോസിസ് വരുന്നത് തടയുകയും ചെയ്യും. ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകളില്‍ നിന്നും തടയാനും ഇതിന് കഴിവുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: health benefits of onions
Published: 29 Jul 2024, 10:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented