ക്ഷണമുണ്ടാക്കുന്നതിലും ഒരു കലയുണ്ട്. ഒരു സാധാരണ വിഭവം പോലും സൗന്ദര്യതാത്മകമായ രീതിയില്‍ ഒരുക്കുന്നതില്‍ ഒരു കഴിവ് വേണം. ഭക്ഷണമുണ്ടാക്കുന്ന വീഡിയോ പോലെ തന്നെ ആളുകളെ ആകര്‍ഷിക്കുന്നതാണ് ഫുഡ് ആര്‍ട്ട് വീഡിയോകളും. ആളുകളെ വിസ്മയിപ്പിക്കാന്‍ ആ വീഡിയോയ്ക്ക് കഴിയും.

To advertise here,

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഫുഡ് ആര്‍ട്ടിസ്റ്റായ ജിയാ സിന്‍ ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ആദ്യം കാണുന്നത് മൂന്ന് നാലു പാന്‍കേക്കുകള്‍ ഒരുമിച്ച് കേക്ക് സ്റ്റാന്‍ഡില്‍ അടുക്കിവെക്കുന്നതാണ്.

മാച്ച ക്രീം ,സ്‌ട്രോബെറി,ഗോള്‍ഡന്‍ ബെറി എന്നിവയും ഉപയോഗിച്ച് അലങ്കരിക്കുന്നതും കാണാം. ഇതില്‍ ബേബീസ് ബ്രത്ത് പൂക്കളും അടുക്കിവെയ്ക്കുന്നുണ്ട്. ചെറിയ മുയല്‍ രൂപങ്ങളും ഇതിലുപയോഗിച്ചിട്ടുണ്ട്. ക്രീം ഒഴിച്ച്  വെള്ളച്ചാട്ടം പോലെയാണ് പാന്‍ കേക്ക് അലങ്കരിക്കുന്നത്. 12 മില്യണ്‍ ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടത്.

നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്. ഞാന്‍ കണ്ടതില്‍ ഏറ്റവും മനോഹരമായ പാന്‍കേക്ക്, ഇതൊരു ആര്‍ട്ടാണ് തുടങ്ങിയ കമന്റുകളും വന്നിട്ടുണ്ട്. കൂടാതെ പലയാളുകളും പാന്‍കേക്ക് അലങ്കരിക്കാന്‍ ഉപയോഗിച്ച ബേബീസ് ബ്രത്ത് പൂക്കളെക്കുറിച്ചും പറയുന്നുണ്ട്.

വിഷാംശമുള്ള ഈ പൂക്കള്‍ ഭക്ഷണത്തില്‍ നേരിട്ടുപയോഗിക്കുന്നതെന്തിനാണെന്നാണ് ആളുകള്‍ ചോദിക്കുന്നത്.ഈ പൂക്കള്‍ അലങ്കാരത്തിനാണ് ഉപയോഗിച്ചെതെന്നും ഇതേപോലെ ഫുഡ് ആര്‍ട്ട് ചെയ്യാനാഗ്രഹിക്കുന്നവര്‍ അത് ഒഴിവാക്കണമെന്നും മറുപടിയായി ജിയാ സിന്‍ കമന്റുമിട്ടിട്ടുണ്ട്.