ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതില്‍ കുടലിന്റെ ആരോഗ്യത്തിലും വ്യക്തമായ പങ്കുണ്ട്. ദഹനം മെച്ചപ്പെടുത്താനും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം കുടലിന്റെ ആരോഗ്യം നിര്‍ണായക പങ്കുവഹിക്കുന്നു.
വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. അത്തരം ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
Also Read
പ്രോബയോട്ടിക്കിനാല്‍ സമ്പന്നമായ ഒന്നാണ് തൈര്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും ദഹനം മെച്ചപ്പെടുത്താനും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
കുടലിന്റെ ആരോഗ്യം കൂട്ടാന്‍ ഉപ്പിലിട്ടതും അച്ചാറുകളുമെല്ലാം മിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. ആപ്പിള്‍ സൈഡര്‍ വിനാഗറും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതൊരു നല്ലൊരു പ്രോബയോട്ടിക് ഭക്ഷണമാണ്. ഇത് ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. ഇവയില്‍ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ അധികം കഴിക്കുന്നതും നല്ലതല്ല.
പ്രോട്ടീന്‍ കൊണ്ട് സമ്പന്നമായ പനീറും ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. അതിനാല്‍ ഇവ കഴിക്കുന്നതും നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പപ്പായയും കഴിക്കുന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനം സുഗമമാക്കും.
പ്രോബയോട്ടിക്കിനാല്‍ സമ്പന്നമായ തൈര് കൊണ്ട് ഉണ്ടാക്കുന്ന ബട്ടര്‍മില്‍ക്കും ഡയറ്റില്‍ പതിവാക്കാം. ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നാരുകള്‍ ധാരളമുള്ള വാഴപ്പഴം പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. മലബന്ധം അകറ്റാനും ഇത് കഴിക്കുന്നത് നല്ലതാണ്
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.
Content Highlights: Foods with Probiotics
Published: 10 May 2024, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented