പ്രമേഹമുള്ളവരുടെ ഭക്ഷണക്രമം വളരെയേറെ ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീകമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. അതിനാല്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങളാണ് ഇവര്‍ കഴിക്കേണ്ടത്. അതുപോലെ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പ്രമേഹമുള്ളവര്‍ കഴിക്കണം. പ്രമേഹമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട  ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

To advertise here,

പയറുവര്‍ഗങ്ങള്‍ പതിവായി കഴിക്കാന്‍ ശ്രദ്ധിക്കണം. ഫൈബറും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങളുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ചീര കഴിക്കുന്നതും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയതും കാര്‍ബോഹൈഡ്രേറ്റ് കുറവുമായതിനാല്‍ ചീര കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യുന്നതാണ് ആപ്പിള്‍. ആപ്പിളിന്റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും. 

ഡ്രൈഡ് ആപ്രിക്കോട്ടും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഡ്രൈഡ് ആപ്രിക്കോട്ടിന്റെ ഗ്ലൈസെമിക് സൂചിക 32 ആണ്. അതിനാല്‍ ഇവയും പ്രമേഹമുള്ളവര്‍ കഴിക്കുന്നത് ഗുണം ചെയ്യും. ഓറഞ്ചും പ്രമേഹമുള്ളവര്‍ക്കും ധൈര്യമായി കഴിക്കാവുന്ന പഴമാണ്. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഓറഞ്ചിന്റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ഇവയില്‍ കലോറിയും കുറവാണ്. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)