മ്മുടെ ഭക്ഷണത്തില്‍ നിന്നാണ് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അധികവും ലഭിക്കുന്നത്. രക്തം കട്ടപിടിക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ കെ. ഹൃദയാരോഗ്യം സംരംക്ഷിക്കാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

To advertise here,

ചീര കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും. ചീര കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ  വിറ്റാമിന്‍ കെ ലഭിക്കാന്‍ സഹായിക്കും. അതുപോലെ ചീസ് കഴിക്കുന്നതും നല്ലതാണ്. 

മുട്ടയുടെ മഞ്ഞയും ധൈര്യമായി കഴിക്കാം. വിറ്റാമിന്‍ കെ1, കെ2 തുടങ്ങിയവ  മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ കെയ്ക്ക് പുറമേ വിറ്റാമിന്‍ സിയും മറ്റും അടങ്ങിയതാണ് ഇത്. ഇവ രോഗ പ്രതിരോധശേഷിക്കും ചര്‍മ്മത്തിനും ഗുണം ചെയ്യും. 

ധാരാളം ആരോഗ്യഗുണങ്ങളുളള ഒന്നാണ് അവക്കാഡോ. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ അവക്കാഡോയിലും വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു. ആന്റി ഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയ പഴമാണ്പ്രൂണ്‍സ്. വിറ്റാമിന്‍ കെയും  പ്രൂണ്‍സില്‍ അടങ്ങിയിട്ടുണ്ട്. 

ഗ്രീന്‍ പീസ് കഴിക്കുന്നതും നല്ലതാണ്. വിറ്റാമിന്‍ കെയ്ക്ക് പുറമേ, ഫൈബര്‍, പ്രോട്ടീന്‍, അയേണ്‍, ഫോസ്ഫര്‍സ്, വിറ്റാമിന്‍ എ, സി എന്നിവയും ഗ്രീന്‍പീസില്‍ അടങ്ങിയിരിക്കുന്നു. ബീഫ് ലിവറിലും വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.