നമ്മുടെ സന്തോഷത്തിന്റെ പിന്നിലും ഹോര്‍മോണുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സന്തോഷം പ്രദാനം ചെയ്യുന്ന ഹോര്‍മോണുകളാണ് ഡോപാമൈന്‍, സെറോടോണിന്‍, ഓക്‌സിടോസിന്‍, എന്‍ഡോര്‍ഫിനുകള്‍ തുടങ്ങിയവ. ഇവ ഹാപ്പി ഹോര്‍മോണുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
സെറോടോണിന്റെ അളവ് കൂടുന്നത് മനസിന് സന്തോഷം, ശാന്തത, മികച്ച മാനസികാരോഗ്യം എന്നിവ പ്രദാനം ചെയ്യും. സെറോടോണിന്റെ അളവ് കുറയുന്നത് വിഷാദം, ഉത്കണ്ഠ, മോശം മാനസികാവസ്ഥ എന്നിവയ്ക്ക് കാരണമായിത്തീരുകയും ചെയ്യും. സെറോടോണിണിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
Also Read
ഒമേഗ ഫാറ്റി ആസിഡുകളുടെ മികച്ച കലവറയായ സാല്‍മണ്‍, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാക്കുകയും സെറോടോണിന്‍ ഉത്പാദനം കൂട്ടുകയും ചെയ്യും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും സാല്‍മണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
സെറോടോണിന്‍ ഉത്പാദിപ്പിക്കാന്‍ ശരീരം ഉപയോഗിക്കുന്ന ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡിന്റെ മികച്ച ഉറവിടമാണ് മുട്ട. അതിനാല്‍ മുട്ടയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.ട്രിപ്‌റ്റോഫാന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയവയാണ് നട്‌സുകളും വിത്തുകളും. ഇവ കഴിക്കുന്നതും സെറോടോണിന്‍ ഉത്പാദനം കൂട്ടാന്‍ ഉപകരിക്കും.
ഓട്‌സും കഴിക്കുന്നതും സെറോടോണിന്‍ ഉത്പാദനം കൂട്ടാന്‍ നല്ലതാണ്.ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ് തലച്ചോറിലെ ട്രിപ്‌റ്റോഫാന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കും.പൈനാപ്പിളില്‍ ഉയര്‍ന്ന അളവില്‍ ട്രിപ്‌റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിലെ സെറോടോണിന്‍ ആയി മാറുന്നു. അതിനൊപ്പം ദഹനത്തെ സഹായിക്കുകയും ചര്‍മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വാഴപ്പഴത്തില്‍ ട്രിപ്‌റ്റോഫാനും വിറ്റാമിന്‍ ബി 6 എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ട്രിപ്‌റ്റോഫനെ സെറോടോണിനാക്കി മാറ്റുന്നതിന് ആവശ്യമാണ്. വാഴപ്പഴം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം സംരംക്ഷിക്കാനും നല്ലതാണ്.ട്രിപ്‌റ്റോഫാനെ സെറോടോണിനാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മഗ്‌നീഷ്യം ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര കഴിക്കുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.
Content Highlights: foods that boost serotonin
Published: 13 Sept 2024, 09:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented