ചിയ വിത്തുകള്‍ ആരോഗ്യഗുണങ്ങളില്‍ മികച്ചതാണ്. ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഭക്ഷണം കൂടിയാണിത്. ചിയ വിത്തുകള്‍ കുതിര്‍ത്ത് പാലിലോ ജ്യൂസിലോ ചേര്‍ത്ത് കഴിയ്ക്കാം. ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ഇത് പ്രദാനം ചെയ്യും.ഗ്ലൂട്ടെന്‍ ഫ്രീ വിത്തുകള്‍ കൂടിയാണിവ.
ചിയാ വിത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് അമിത വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. ഓട്‌സിലും ചിയ വിത്ത് ചേര്‍ത്ത് കഴിയ്ക്കുന്നത് വളരെ നല്ലതാണ്.പച്ചറികളോ, പഴങ്ങളോ ചേര്‍ത്തുള്ള സ്മൂത്തികളിലും ഇവ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. എന്നാല്‍ ചിയ വിത്തുകള്‍ കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
Also Read
ചിയ വിത്ത് രാത്രി ഉറങ്ങുന്നതിന് തൊട്ട് മുന്‍പ കഴിക്കരുത്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചിയ വിത്ത് ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ വരുത്തി വെയ്ക്കും. ഉറക്കം നഷ്ടപ്പെടുന്നതിനും ഇത് കാരണമാകും.
രാവിലെ വെറുംവയറ്റില്‍ ചിയ വിത്ത് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. വെറും വയറ്റില്‍ ചിയ വിത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ചിയ വിത്ത് കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ അകറ്റും.
ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച കലവറയായതിനാല്‍ തലച്ചോറിന്റെ ആരോഗ്യം ഇത് മെച്ചപ്പെടുത്തും. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവ ചിയ വിത്തില്‍ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യം ഇത് മെച്ചപ്പെടുത്തും.
(ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Chia seeds for weight loss: This is the worst time to consume them
Published: 08 Sept 2024, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented