ചപ്പാത്തി നമ്മുടെ വീടുകളിലെ പതിവ് ഭക്ഷണങ്ങളില്‍ ഒന്നാണ്. പ്രാതലിന് ആയാലും അത്താഴത്തിനായാലും പൊതുവേ ആളുകള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണമാണിത്. എന്നാല്‍ ചപ്പാത്തിയുണ്ടാക്കി സൂക്ഷിച്ചുവെക്കുമ്പോള്‍ അതിന്റെ മൃദുത്വം നഷ്ടപ്പെടുന്നതായി ശ്രദ്ധിച്ചിട്ടുണ്ടോ? കാസറോസില്‍ ഉണ്ടാക്കിവെയ്ക്കുന്ന ചപ്പാത്തിയുടെ മൃദുത്വം കൂടുകല്‍ നേരം നില്‍ക്കാന്‍ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചു നോക്കാം.
ഇതിനായി ആദ്യം ചെയ്യേണ്ടത് ചപ്പാത്തി എടുത്തുവെക്കുന്നതിന് മുന്‍പ് കാസറോളിന് ചെറു ചൂടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതിനായി ചൂടുള്ള വെള്ളത്തില്‍ കഴുകിയിട്ട് നന്നായി ഈര്‍പ്പം കളഞ്ഞെടുത്താല്‍ മതിയാകും. ചൂടുള്ള കാസറോള്‍ കൂടുതല്‍ സമയം ചൂട് നിലനിര്‍ത്താന്‍ സഹായിക്കും. ഇത് ചപ്പാത്തി മൃദുലമായിരിക്കാന്‍ ഗുണം ചെയ്യും.
Also Read
അതുപോലെ തന്നെ ചപ്പാത്തി വൃത്തിയുള്ള കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞു കാസറോളില്‍ വെക്കുന്നതും നല്ലതാണ്. ഉണങ്ങിയ തുണി ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അധികമുള്ള ഈര്‍പ്പം തുണി വലിച്ചെടുക്കും. ഇത് ചപ്പാത്തിയെ ഫ്രഷായും പുതുമയുള്ളതായും നിലനിര്‍ത്തും.
ചപ്പാത്തി ചൂടോടെ ഉടനെ അടുക്കിവെക്കരുത്. ചപ്പാത്തി ചുട്ടെടുത്ത ഉടനെ അടുക്കിവെച്ചാല്‍ അതില്‍ നിന്നും നീരാവി പുറത്തുവരും. ചപ്പാത്തി ഒന്ന് തണുത്തശേഷം കാസറോളില്‍ അടുക്കിവെക്കാനും ശ്രദ്ധിക്കാം. ആവശ്യമെങ്കില്‍ ചപ്പാത്തി അടുപ്പത്ത് നിന്നും എടുത്തശേഷം നേര്‍മ്മയായി നെയ്യ് പുരട്ടികൊടുക്കാം. ഇത് മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കും. നെയ്യിലെ കൊഴുപ്പ് ചപ്പാത്തികള്‍ക്കിടയില്‍ സംരംക്ഷണപാളിയായി പ്രവര്‍ത്തിക്കും.
ചപ്പാത്തികള്‍ക്കിടയില്‍ ബട്ടര്‍ പേപ്പര്‍ വെക്കുന്നത് നല്ലതാണ്. വായു സഞ്ചാരം ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും. മൃദുവായി കൂടുതല്‍ നേരം ചപ്പാത്തിയിരിക്കാനും ഉപകാരപ്പെടും. ചപ്പാത്തി അടുക്കിയശേഷം കാസറോള്‍ നന്നായി അടച്ചുസൂക്ഷിക്കണം. നല്ലരീതിയില്‍ അടച്ചില്ലെങ്കില്‍ ചപ്പാത്തി കട്ടിയായിപോകുകയും മൃദുത്വം നഷ്ടപ്പെടാനും കാരണമാകും.
Content Highlights: tips to keep your rotis soft and moisture free in casserole
Published: 11 Sept 2024, 10:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented