ശരീരത്തിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ വളരെ അത്യാവശ്യമാണ്. രോഗപ്രതിരോധശേഷി കൂട്ടാനും ശാരീരിക വളര്‍ച്ച, ദഹനപ്രവര്‍ത്തനം, ഹോര്‍മോണ്‍ ഉത്പാദനം തുടങ്ങിയ കാര്യങ്ങള്‍ക്ക് സിങ്ക് കൂടിയേ തീരൂ. തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തിനും മെറ്റബോളിസം കൂട്ടാനും സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രയോജനം ചെയ്യും.
ഇതോടൊപ്പം തലമുടി ആരോഗ്യം സംരംക്ഷിക്കാനും മുടി കൊഴിച്ചില്‍ തടയാനും സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. സിങ്ക് ശരീരത്തില്‍ കുറഞ്ഞാല്‍ ദഹനം മോശമാകുകയും മുറിവ് ഉണങ്ങാന്‍ വൈകുകയും ചെയ്യും. കൂടാതെ തലമുടി കൊഴിച്ചില്‍, രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ സംഭവിക്കും. സിങ്ക് അടങ്ങിയ ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
Also Read
പാല്, ചീസ്, തൈര് തുടങ്ങിയ പാലുത്പ്പന്നങ്ങള്‍ സിങ്കിന്റെ സ്രോതസ്സാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. പയറുവര്‍ഗങ്ങളിലും വലിയ അളവില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. നിലക്കടല, വെള്ളക്കടല, ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും.
സിങ്ക് അടങ്ങിയ ഭക്ഷണങ്ങളില്‍ പ്രധാനമാണ് ചിക്കന്‍, ബീഫ് തുടങ്ങിയ മാംസാഹാരങ്ങള്‍. ഇവ കഴിക്കുന്നത് സിങ്കിന്റെ കുറവ് നികത്തും. പ്രോട്ടീനുകളും സിങ്കും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുട്ട കഴിക്കുന്നതും പതിവാക്കാം.
സിങ്കിന്റെ കലവറയാണ് നട്ട്സുകളും വിത്തുകളും. ബദാം, കശുവണ്ടി, വാള്‍നട്സ്, മത്തങ്ങ കുരു തുടങ്ങിയ നട്സുകളും വിത്തുകളും കഴിക്കുന്നതും നല്ലതാണ്. സിങ്ക് ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ഗുണം ചെയ്യും.അവക്കാഡോ, പേരയ്ക്ക, മാതളം, ചീര, ബ്രൊക്കോളി എന്നിവ പ്രത്യേകം തെരഞ്ഞെടുത്ത് കഴിക്കുന്നത് നല്ലതാണ് .ഇവയില്‍ നല്ലൊരളവില്‍ സിങ്കുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Foods High In Zinc ,cheese,nuts,seeds,beef,egg,food
Published: 19 Dec 2023, 06:42 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented