രീരത്തില്‍ യൂറിക് ആസിഡ് അധികമാകുന്നതിന്റെ   പ്രശ്‌നം അനുഭവിക്കുന്ന ഒരുപാടുപേര്‍ നമുക്കിടയിലുണ്ട്. ഇത് സന്ധികളില്‍ അടിഞ്ഞുകൂടുന്നത് കൈകാലുകളില്‍ വേദനയ്ക്ക് കാരണമാകും. യൂറിക് ആസിഡ് ശരീരത്തിന് പുറത്തുപോകാതെ അടിഞ്ഞുകൂടിക്കിടക്കുന്ന ഇത്തരത്തിലുള്ള അവസ്ഥയാണ് ഗൗട്ട്.

To advertise here,

സന്ധിവാതം, വൃക്കയില്‍ കല്ലുകള്‍ എന്നിവയുണ്ടാകുന്നതിനും ഉയര്‍ന്ന യൂറിക് ആസിഡ് കാരണമാകും. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഡയറ്റില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ ചീര കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. ചീരയില്‍ പോഷകങ്ങള്‍ അടിങ്ങിയിട്ടുണ്ടെങ്കിലും ഇതില്‍ ചെറിയ അളവില്‍ പ്യൂരിനുകളും അടങ്ങിയിട്ടുണ്ട്. തന്മൂലം ചീരയ്ക്ക് യൂറിക് ആസിഡ് കൂട്ടുവാന്‍ കഴിയും. എന്നിരുന്നാലും ഇത് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട. ഉയര്‍ന്ന യൂറിക് ആസിഡിന്റെ അളവ് ഉള്ളവര്‍ക്ക് മിതമായ അളവില്‍ ഇത് കഴിക്കാം. 

ചെറി പഴം, ഓറഞ്ച്, നാരങ്ങ,  നേന്ത്രപ്പഴം, ഫാറ്റ് കുറഞ്ഞ യോഗട്ട്, കോഫി,  ആപ്പിള്‍, ഗ്രീന്‍ ടീ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുന്നതിനുള്ള അപകടസാധ്യതകള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)