മൂഡ് ഡിസോഡര്‍ പ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ടുന്ന പലരും നമുക്കിടയിലുണ്ട്. വിശ്രമമില്ലാത്ത ജോലി,ജീവിതസാഹചര്യങ്ങള്‍, ജീവിതശൈലി തുടങ്ങി നിരവധി ഘടകങ്ങള്‍ നമ്മുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. മാനസികാരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ നേരിട്ടുന്ന പ്രശ്‌നമാണ് മൂഡ് ഡിസോര്‍ഡര്‍. ജീവിതരീതികള്‍ മെച്ചപ്പെടുത്തുകയും വൈദ്യസഹായം തേടുകയും ചെയ്യുന്നത് നല്ലതായിരിക്കും. 

To advertise here,

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് താത്കാലിക പരിഹാരമാണ് ചില ഭക്ഷണങ്ങള്‍.അതായത്, ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ എളുപ്പത്തില്‍ തന്നെ നമ്മുടെ മാനസികാരോഗ്യത്തെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കാം. അത്തരത്തിലുള്ള പഴങ്ങളെ അറിഞ്ഞിരിക്കാം.

മാനസികാരോഗ്യപ്രശ്‌നങ്ങളില്‍ വലിയ വെല്ലുവിളിയായി നില്‍ക്കുന്ന ഒന്നാണ് കോര്‍ട്ടിസോണ്‍ എന്ന സ്‌ട്രെസ് ഹോര്‍മോണ്‍. കോര്‍ട്ടിസോള്‍ കൂടുന്നത് നമ്മുടെ മൂഡിനെ മോശമായി രീതിയില്‍ ബാധിക്കും. ഇതിന് ഒരു പരിഹാരമാണ് ഓറഞ്ച് കഴിക്കുന്നത്. ഓറഞ്ചിന്റെ ഗന്ധം തന്നെ നമുക്ക് വലിയ ഉണര്‍വ് നല്‍കാറുണ്ട്. അതുപോലെ ഓറഞ്ച് മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുന്നതിനും മൂഡ് നന്നാക്കുന്നതിനുമെല്ലാം സഹായിക്കും ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ -സി, കോര്‍ട്ടിസോള്‍ എന്ന സ്ട്രെസ് ഹോര്‍മോണിനെ കുറയ്ക്കും അതിനാലാണ് നമുക്ക് ആശ്വാസം തോന്നുന്നത്. 

നേന്ത്രപ്പഴം കഴിക്കുന്നതും ഇത്തരത്തില്‍ പോസിറ്റീവായ മൂഡ് പ്രദാനം ചെയ്യുന്ന ഒന്നാണ്. നേന്ത്രപ്പഴത്തിലുള്ള വൈറ്റമിന്‍ ബി6, തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. അതുപോലെ തന്നെ സെറട്ടോണിന്‍- അഥവാ സന്തോഷം നല്‍കുന്ന ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നതിനും നേന്ത്രപ്പഴം സഹായിക്കുന്നു. അതിനാല്‍ പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്.

പൈനാപ്പിളും ഇതുപോലെ മാനസികാരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കും. പൈനാപ്പിളില്‍ കാണപ്പെടുന്ന എന്‍സൈമുകള്‍ ശരീരത്തിലെ സെറട്ടോണിന്‍ ലെവല്‍ കൂട്ടാന്‍ സഹായിക്കുന്നു. ഇത് മൂഡ് മെച്ചപ്പെടുത്താനും സന്തോഷം അനുഭവപ്പെടാനുമെല്ലാം കാരണമാകും.സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി തുടങ്ങിയവയെല്ലാം തന്നെ വൈറ്റമിന്‍-സിയാല്‍ സമ്പന്നമായതിനാല്‍ മാനസികനില മെച്ചപ്പെടുത്തുന്നതിനും ഇവ സഹായിക്കും.

തണ്ണിമത്തന്‍ കഴിക്കുന്നതും പെട്ടെന്ന് തന്നെ മാനസികാരോഗ്യത്ത മെച്ചപ്പെടുത്തും. ശരീരത്തില്‍ ജലാംശം കുറയുന്നത് മൂഡ് 'ഡൗണ്‍' ആകുന്നത് പോലുള്ള താത്ക്കാലിക മാനസികാരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മളെ നയിക്കും .ഇവ പരിഹരിക്കുന്നതിന് തണ്ണിമത്തന്‍ കഴിച്ചാല്‍ മതി.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)