ചോക്‌ളേറ്റ് പ്രായഭേദമന്യേ എല്ലാവര്‍ക്ക് പ്രിയങ്കരമായ ഒന്നാണ്. എന്നാല്‍ അതെല്ലാം മധുരമുള്ള ചോക്‌ളേറ്റിനോടാണെന്ന് മാത്രം. എങ്കില്‍ അതിനേക്കാളേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഡാര്‍ക്ക് ചോക്‌ളേറ്റ്. ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായുണ്ട്.
കൂടാതെ ഇതില്‍ വിറ്റാമിനുകളും മിനറലുകളുമുണ്ട്. അയണ്‍, മഗ്‌നീഷ്യം, കോപ്പര്‍, സിങ്ക്, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളുടെ കലവറ കൂടിയാണിത്. ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും അത് വളരെ നല്ലതാണ്. വല്ലാതെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് ഡാര്‍ക്ക് ചോക്‌ളേറ്റ് കഴിക്കുന്നത് നല്ലൊരു പരിഹാരമാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും തലച്ചോറിന്റെ ആരോഗ്യത്തിന് ഡാര്‍ക്ക് ചോക്‌ളേറ്റ് നല്ലതാണ്.പതിവായി ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
Also Read
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിലെ കൊക്കോയുടെ ഗുണങ്ങള്‍ സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റുകള്‍ പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും. ഓര്‍മശക്തി കൂട്ടാനും വിഷാദം തുടങ്ങിയവയെ കുറയ്ക്കാനും നല്ലതാണ്.
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കും .ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡാര്‍ക്ക് ചോക്‌ളേറ്റ് ധൈര്യമായി കഴിക്കാം. ഡാര്‍ക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഡാര്‍ക്ക് ചോക്‌ളേറ്റ് ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Incredible Benefits Of Consuming Dark Chocolate
Published: 06 Mar 2024, 03:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented