ചൂട് കൂടിയതോടെ പല ആരോഗ്യപ്രശ്‌നങ്ങളും തലപൊക്കിത്തുടങ്ങി. നിര്‍ജലീകരണമാണ് പലരും നേരിടുന്ന പ്രശ്‌നം. ചൂടില്‍ നിന്നും ആശ്വാസം നേടാന്‍ ഡയറ്റിലും ശ്രദ്ധിക്കേണ്ടതുണ്ട്. ചൂടില്‍ ശരീരം തണുപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ പതിവാക്കാം.
ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇവ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ചര്‍മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കുപ്പിയില്‍ ലഭിക്കുന്ന ശീതളപാനീയങ്ങള്‍ക്ക് പകരം ഇളനീര്‍ കഴിക്കുന്നതും പതിവാക്കണം, പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും നല്ലതാണ്.
Also Read
വെള്ളരിക്ക ചൂടുകാലത്ത് കഴിച്ചിരിക്കേണ്ട പച്ചക്കറിയാണ്. വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളമാണ്. ശരീരത്തിലും ചര്‍മത്തിലും ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാനും വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
ഡയറ്റില്‍ മോരിന്‍ വെള്ളം , തൈര് സാദം തുടങ്ങിയവയൊക്കെ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഇത് ദാഹം മാറ്റാനും നിര്‍ജ്ജലീകരണത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഓറഞ്ച് കഴിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്. ഇതില്‍ വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പതിവായി ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്.
വാഴപ്പഴം കഴിക്കാനും മടിക്കരുത്. ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും ശരീരത്തിലെ ചൂടിനെ കുറയ്ക്കാനും വാഴപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. ജ്യൂസുകളിലും ഭക്ഷണത്തിനും പുതിന ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: foods that help reduce body heat naturally
Published: 03 Mar 2024, 11:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented