
'നുച്ചി ', പേരിലൊരു ഓമനത്തം തോന്നിയെങ്കില്‍ അത്ര തന്നെ എളുപ്പത്തില്‍ തയ്യാറാക്കുന്ന ഒരു കൊങ്കണി വിഭവം. തേങ്ങാച്ചോറിന്റെ ഒരു വകഭേദം എന്നൊക്കെ വേണമെങ്കില്‍ പറയാം. എങ്കിലും പ്രാതലായോ, വൈകീട്ടത്തെ പലഹാരമായും ഒക്കെയായിട്ടാണ് നുച്ചി ഉണ്ടാക്കുക.
പച്ചരി മുറത്തിലിട്ട് താളത്തില്‍ പാറ്റുമ്പോ മുറത്തിന്റെ ഒരു മൂലേലോട്ട് നുറുക്ക് പച്ചരി വന്നൊതുങ്ങി നില്ക്കും. അടുത്ത ഒരു തട്ടിന്, മുറത്തില്‍ നിന്നും ഈ നുറുക്ക് പച്ചരി കൃത്യമായി വന്നു കൈകളിലോട്ട് വീഴും. കൗതുകമുള്ള കാഴ്ചയാണത്. ഈ നുറുക്ക് പച്ചരി ആണ് പണ്ട് കാലത്ത് നുച്ചി ഉണ്ടാക്കാന്‍ എടുക്കുക. അതിനൊരു പ്രത്യേക രുചി ആയിരുന്നു. നുറുക്ക് പച്ചരി ഇല്ലെങ്കില്‍ സാദാ പച്ചരി കൊണ്ടോ, അല്ലെങ്കില്‍ ബിരിയാണി ഉണ്ടാക്കുന്ന ഏത് അരി കൊണ്ടും ഇന്ന് നുച്ചി ഉണ്ടാക്കും.
Also Read
കൊങ്കണി സ്റ്റൈല്‍ തേങ്ങാചോറിന്റെ മറ്റൊരു പ്രത്യേകത അരിക്കും തേങ്ങയ്ക്കും താളിപ്പിനും പുറമെ മറ്റൊരു ചേരുവകളും ഇതില്‍ വേണ്ട എന്നതാണ്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റും. കുട്ടികള്‍ക്ക് സ്കൂളില്‍ ഉച്ചഭക്ഷണമായി കൊണ്ടുപോകാനും ഏറെ ഉത്തമം. കറികളൊന്നും കാര്യമായി വേണ്ട താനും. പാചകരീതിയിലേക്ക്.
ആവശ്യമുള്ള സാധനങ്ങള്‍
- പച്ചരി - 1 കപ്പ്
- തേങ്ങ - 1 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
താളിക്കാന്‍
- കടുക് - 1 ടീസ്പൂണ്‍
- ഉഴുന്ന് - 1 ടീസ്പൂണ്‍
- ഉലുവ - 1 ടീസ്പൂണ്‍
- വറ്റല്‍മുളക് - 3-4 എണ്ണം
- വെളിച്ചെണ്ണ -1-2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, ഉഴുന്ന്, വറ്റല്‍മുളക് എന്നിവ കരിഞ്ഞുപോവാതെ മൂപ്പിക്കുക.
ഇനി ഇതിലേക്ക് കഴുകി വാര്‍ത്തു വെച്ച അരി ചേര്‍ത്തു രണ്ടു മൂന്നു മിനിറ്റുകള്‍ വറുത്തു 2 മുതല്‍ രണ്ടര കപ്പ് വരെ വെള്ളം ചേര്‍ത്തു പാകം ചെയ്യുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. ചോറ് കുഴഞ്ഞു പോവാതെ വേണം വേവിച്ചെടുക്കാന്‍. വെള്ളം വറ്റി ചോറ് പാകത്തിന് വെന്തു വരുമ്പോള്‍ ചോറ് വാങ്ങി വെച്ചതിനു ശേഷം മാത്രം തേങ്ങാ ചേര്‍ക്കുക. നന്നായി മിക്സ് ചെയ്യുക. നുച്ചി തയ്യാര്‍.
Content Highlights: konkani vassari, konkani food, nuchi, food, recipe
Published: 23 Aug 2022, 11:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented