ഊണിനൊപ്പം നല്ല എരിവുള്ള കറി നമുക്കേവര്‍ക്കും പ്രിയമുള്ളതാണ്. മുളകിട്ടത്, മുളകരച്ചത് എന്നൊക്കെ ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇവയുടെ പ്രധാന ആകര്‍ഷണം ആ ചുവന്ന നിറം തന്നെയാണ്. പച്ചക്കറിയായാലും മീനായാലും മുളകിട്ട കറികള്‍ക്ക് ആരാധകര്‍ ഏറെ.
കൊങ്കണി വിഭവങ്ങളിലും ചോറിനൊപ്പം കഴിക്കാന്‍ ഇത്തരം നല്ല എരിവുള്ള കറികള്‍ നിര്‍ബന്ധമാണ്. മീന്‍കറികള്‍ ഇല്ലെങ്കില്‍ പല പച്ചക്കറികളും ഇത്തരം മുളകിട്ട കറികളില്‍ പ്രത്യക്ഷപ്പെടും. അത്തരത്തിലെ ഒരു കറിയാണ് ഇവിടെ പരിചയപ്പെടുത്തുന്ന പാവയ്ക്കക്കറി.
പാവയ്ക്കയുടെ കയ്പ്പിനെ തോല്‍പ്പിക്കാന്‍ എരിവും പുളിയും കൂടെ മത്സരിക്കുമ്പോള്‍ പിന്നേ രുചി പറയേണ്ടതില്ലല്ലോ. പുളി രുചിക്കായി സാധാരണ വാളന്‍ പുളി പിഴിഞ്ഞൊഴിക്കുമെങ്കിലും, പച്ചമാങ്ങയോ പുളിഞ്ചിക്കയോ കിട്ടുവാണെങ്കില്‍ അതും ചേര്‍ക്കാം. ഇക്കുറി ചെയ്തിരിക്കുന്നത് പുളിഞ്ചിക്കയാണ്.
പാചകരീതിയിലേക്ക്
ചേരുവകള്‍ :
1. പാവയ്ക്ക 1 വലുത്
2. കശ്മീരി മുളകുപൊടി 3-5 ടീസ്പൂണ്‍
3. കായപ്പൊടി 1/2 ടീസ്പൂണ്‍
4.പുളിഞ്ചിക്ക 4-6 എണ്ണം
5. കടുക്, ഉലുവ, ഉഴുന്ന് ഓരോ ടീസ്പൂണ്‍ വീതം താളിക്കാന്‍
6.വെളിച്ചെണ്ണ 2-3 ടീസ്പൂണ്‍
7. ഉപ്പ് ആവശ്യത്തിന്
പാവയ്ക്ക ഇത്തിരി വലിയ ചതുരക്കഷ്ണങ്ങളാക്കി മുറിക്കുക. ഇതില്‍ അല്പം ഉപ്പ് പുരട്ടി അരമണിക്കൂറോളം വെയ്ക്കുക.ശേഷം നന്നായി പിഴിഞ്ഞ് കയ്പ്പ് വെള്ളം കളഞ്ഞു ഒരു കപ്പ് വെള്ളമൊഴിച്ചു വേവിയ്ക്കുക.
പാവയ്ക്ക നന്നായി വെന്തതിനു ശേഷം വെള്ളം ഊറ്റികളഞ്ഞു കഷ്ണങ്ങള്‍ മാത്രമെടുക്കുക.ഇതിലേക്ക് അല്പം ഉപ്പ്, മുളകുപൊടി, കായം ചേര്‍ത്ത് പത്തു പതിനഞ്ചു മിനിറ്റ് മാറ്റി വെയ്ക്കുക.
ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, ഉലുവ, ഉഴുന്നു എന്നിവ മൂപ്പിക്കുക.
ഇതിലേക്ക് പാവയ്ക്കയും പുളിഞ്ചിക്കയും ചേര്‍ത്ത് വഴറ്റുക.1/2 കപ്പ് വെള്ളവുമൊഴിച്ചു അടച്ചു വെച്ച് പാകം ചെയ്യുക.ചാറ് തിളച്ചു കുറുകി വരുമ്പോള്‍ വാങ്ങി വെയ്ക്കാം.
ചോറിന്റെ കൂടെ വിളമ്പാവുന്നതാണ്.
ശ്രദ്ധിക്കുക
പാവയ്ക്ക വേവിച്ച വെള്ളം കളയുന്നത് അതിന്റെ പോഷകഗുണം കുറയ്ക്കുമെന്ന ആശങ്ക ഉള്ളവര്‍ക്ക് അതൊഴിവാക്കി നേരിട്ട് കഷ്ണങ്ങളില്‍ പൊടികള്‍ മാരിനേറ്റ് ചെയ്തു പാകം ചെയ്യാവുന്നതാണ്. കയ്പ്പ് കുറച്ചു കൂടുതലായി കാണുമെന്നേയുള്ളൂ.
Content Highlights: bitter gourd curry , konkani food recipes,konkani food items,konkani food menu, konkani food videos
Published: 17 Apr 2023, 08:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented