
കുട്ടികള്‍ക്ക് ലഞ്ച് ബോക്സില്‍ കൊടുത്തുവിടാന്‍ എളുപ്പത്തിലൊരു വിഭവമായാലോ? മുട്ടയും ചമ്മന്തിയും ചേര്‍ത്തുണ്ടാക്കുന്ന ഈ രുചിയൂറുന്ന വിഭവം കുട്ടികള്‍ മടി കൂടാതെ കഴിയ്ക്കും. എളുപ്പത്തിലുണ്ടാക്കാവുന്ന വിഭവമാണിത്.
ചേരുവകള്‍
Also Read
ചോറ് - 1 1/2 കപ്പ്
മുട്ട - 2 എണ്ണം
സവാള / ചുവന്നുള്ളി അരിഞ്ഞത് - 1/4 കപ്പ്
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 1 ടീസ്പൂണ്‍
ചമ്മന്തിക്ക് ആവശ്യമായവ
നാളികേരം ചിരകിയത് - 1 കപ്പ്
ചുവന്നുള്ളി - 5-6
വറ്റല്‍മുളക് - 4 എണ്ണം
ഉപ്പ് - പാകത്തിന്
പാചകരീതി
ചമന്തിയുടെ ചേരുവകള്‍ എല്ലാം അരച്ചെടുക്കുക. എന്നിട്ട് മാറ്റിവെയ്ക്കാം. ശേഷം ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് അഞ്ച്-ആറ് മിനുട്ട് വഴറ്റുക.
അതിലേക്ക് മുട്ട പൊട്ടിച്ചു ചേര്‍ത്ത് നന്നായി ചിക്കി പൊരിച്ച് എടുക്കുക.അതിലേക്ക് അരച്ച് വച്ച ചമ്മന്തിയും ചോറും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. രണ്ടു മിനുട്ട് ചെറുതീയില്‍ വച്ച ശേഷം അടുപ്പില്‍ നിന്നും മാറ്റാം.
Content Highlights: egg and chutney rice recipe
Published: 01 Jul 2024, 03:45 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented