ക്ഷിണേന്ത്യന്‍ വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒരു വിഭവമാണ് തൈര് സാദം. ഇത് സാധാരണരീതിയില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഒരു വിഭവമാണ്. വേവിച്ച അരിയില്‍ തൈര് ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. തൈര് സാദം തയ്യാറാക്കുന്നതെങ്ങനെയെന്ന് അറിഞ്ഞിരിക്കാം

To advertise here,

ചേരുവകള്‍

പച്ചരി/ സോനാ മസൂരി അരി - 1/2 കപ്പ്
തിളപ്പിച്ച പാല്‍ - 1/4  1/2 കപ്പ്
പുളിയില്ലാത്ത കട്ട തൈര് - 1 കപ്പ്
ഇഞ്ചി അരിഞ്ഞത് -  1/2 ടേബിള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് - 1 എണ്ണം
കടുക് - 1/2 ടീസ്പൂണ്‍
ഉഴുന്ന് - 1/2 ടേബിള്‍സ്പൂണ്‍ 
കടലപ്പരിപ്പ് - 1 ടീസ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം
കശുവണ്ടി - 5-6 എണ്ണം
കായപ്പൊടി - ഒരു നുള്ള്
കറിവേപ്പില - 2 തണ്ട്
മല്ലിയില അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
മാതള അല്ലി - 1 ടേബിള്‍സ്പൂണ്‍
നെയ്യ് - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്

അരി കഴുകിയ ശേഷം പ്രഷര്‍ കുക്കറില്‍ ഒരു കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി  വേവിച്ചെടുക്കുക.ചെറുചൂടുള്ള ചോറില്‍ തിളപ്പിച്ച പാല്‍ ചേര്‍ത്ത് നന്നായി ഉടച്ചെടുക്കുക. 
അതിലേക്ക് തൈര്, ആവശ്യമെങ്കില്‍ അല്‍പ്പം ഉപ്പ് കൂടെ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

നെയ്യ് ചൂടാക്കി അതിലേക്ക് കടുക് ചേര്‍ത്ത് പൊട്ടിച്ച ശേഷം അതിലേക്ക് ഉഴുന്ന്, കടലപ്പരിപ്പ്, കശുവണ്ടി എന്നിവ ചേര്‍ത്ത് ചുവക്കെ വറുക്കുക.അതിലേക്ക് അരിഞ്ഞ ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. (ഒരുപാട് മൂത്ത് പോകരുത്).അതിലേക്ക് വറ്റല്‍മുളക്, കറിവേപ്പില, എന്നിവ കൂടെ ചേര്‍ത്ത് മൂപ്പിക്കുക.തീ അണച്ച ശേഷം കായപ്പൊടി കൂടെ ചേര്‍ത്ത് ചോറിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക.അരിഞ്ഞ മല്ലിയില, മാതള അല്ലികള്‍ എന്നിവ തൂവി വിളമ്പാം. 

*അധികം പുളിയില്ലാത്ത തൈര് തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുക.

*തയ്യാറാക്കി കുറച്ചധികനേരം കഴിഞ്ഞു ഉപയോഗിക്കുമ്പോള്‍ ഒരുപാട് പുളിച്ചു പോകാതിരിക്കാന്‍ കൂടി ആണ് പാല്‍ ചേര്‍ക്കുന്നത്.

*കാരറ്റ്, കുക്കുമ്പര്‍ എന്നിവ ചെറുതായി അരിഞ്ഞോ ഗ്രേറ്റ് ചെയ്‌തോ  ചേര്‍ക്കാവുന്നതാണ്.


ഇഡ്ഡലിപൊടി പൊട്ടറ്റോ റോസ്റ്റ്


ചേരുവകള്‍

ഉരുളക്കിഴങ്ങ് - 4 എണ്ണം
ചുവന്നുള്ളി - 5-6 എണ്ണം
ഇഞ്ചി അരിഞ്ഞത് - 1/2 ടേബിള്‍സ്പൂണ്‍ 
പച്ചമുളക് - 1 എണ്ണം
ഇഡ്ഡലി പൊടി - 2 ടേബിള്‍സ്പൂണ്‍
മുളക്- 1/2 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
മുളക്‌പൊടി - 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
മല്ലിയില അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍

പാചകരീതി

ഉരുളക്കിഴങ്ങ് ഉപ്പ് ചേര്‍ത്ത് വേവിച്ച് തൊലി കളഞ്ഞ് ചെറിയ ചതുരക്കഷ്ണങ്ങള്‍ ആക്കി നുറുക്കി വെക്കുക. ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുക് ചേര്‍ത്ത് പൊട്ടിച്ച ശേഷം ജീരകം ചേര്‍ത്ത് മൂപ്പിക്കുക.അതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.

ചുവന്നു വരുമ്പോള്‍ അതിലേക്ക് നുറുക്കിയ ഉരുളക്കിഴങ്ങ് ചേര്‍ത്തിളക്കി അല്‍പസമയം വഴറ്റുക. കഷണങ്ങള്‍ അരികു മൊരിഞ്ഞു തുടങ്ങുമ്പോള്‍ മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, ഇഡ്ഡലിപ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. പൊടികള്‍ എല്ലാം തന്നെ ഓരോ കഷണങ്ങളിലും നന്നായി പൊതിഞ്ഞു പിടിക്കുന്നത് വരെ ചെറുതീയില്‍ വച്ച് ഇളക്കി കൊടുക്കുക. അരിഞ്ഞ മല്ലിയില വിതറി അടുപ്പില്‍ നിന്നും വാങ്ങുക.


ഇഡ്ഡലിപൊടി/ ദോശപൊടി തയ്യാറാക്കാന്‍

ചേരുവകള്‍

അരി - 1 1/4 കപ്പ് 
ഉഴുന്ന് - 1 കപ്പ് 
കടലപ്പരിപ്പ് / തുവരപ്പരിപ്പ് - 1 കപ്പ് 
വറ്റല്‍മുളക് - 5-6
കുരുമുളക് - 1 ടേബിള്‍സ്പൂണ്‍
ജീരകം - 1 ടേബിള്‍സ്പൂണ്‍
കായപ്പൊടി - 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില - 1/2 കപ്പ്
വെളുത്തുളളി - 6-7 അല്ലി
ഉപ്പ് - പാകത്തിന്

പാചകരീതി

അരി ചുവന്നു വരുന്നത് വരെ വറുത്തെടുത്ത് മാറ്റി വയ്ക്കുക. ഉഴുന്ന്, കടലപ്പരിപ്പ്, വെളുത്തുള്ളി എന്നിവ വറുക്കുക. മൂത്ത് വരുമ്പോള്‍ അതിലേക്ക് വറ്റല്‍മുളക്, കുരുമുളക്, ജീരകം, കറിവേപ്പില എന്നിവ ചേര്‍ത്ത് വീണ്ടും അല്‍പസമയം വറുക്കുക. തണുത്ത ശേഷം നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് കായപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.