
ചോറിനൊപ്പം കഴിക്കാൻ കൂര്‍ക്ക മസാലക്കറിയും കാരറ്റ് പച്ചടിയും ഉണ്ടാക്കാം.
കൂര്‍ക്ക മസാലക്കറി
Also Read
കൂര്‍ക്ക - 300 ഗ്രാം
നാളികേരം ചിരകിയത് - 1/2 കപ്പ്
സവാള - 2 വലുത്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് - 2
തക്കാളി - 1
പെരുംജീരകം - 1 ടീസ്പൂണ്‍
മുളക്‌പൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്
ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് നീളത്തില്‍ അരിഞ്ഞ സവാള, ഇഞ്ചി - വെളുത്തുള്ളി ചതച്ചത്, അരിഞ്ഞ പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.
ചുവന്നു പച്ചമണം മാറിവരുമ്പോള്‍ പൊടികള്‍ ഓരോന്നായി ചേര്‍ത്ത് മൂപ്പിക്കുക.
അതിലേക്ക് അരിഞ്ഞ തക്കാളി, തൊലി കളഞ്ഞു കഷ്ണങ്ങളാക്കിയ കൂര്‍ക്ക എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളവും അല്പം ഉപ്പും ചേര്‍ത്ത് വേവിക്കുക.
വെന്ത് പാകമായാല്‍ അതിലേക്ക് നാളികേരം, പെരുംജീരകം എന്നിവ നന്നായി അരച്ചതുംചേര്‍ത്ത് അല്‍പസമയം കൂടി പാകം ചെയ്യുക. കുറച്ച് വെളിച്ചെണ്ണ മേലെ തൂകി കൊടുക്കാം. ചൂടോടെ ചോറ്, ചപ്പാത്തി, അപ്പം എന്നിവയ്‌ക്കൊപ്പം വിളമ്പാം.
കാരറ്റ് പച്ചടി
കാരറ്റ് - 1 വലുത്
നാളികേരം ചിരകിയത് - 3/4 കപ്പ്
തൈര് - 1 കപ്പ്
കടുക് - 1+1/2 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
പച്ചമുളക് - 2 എണ്ണം
വെളിച്ചെണ്ണ - 1+1 ടേബിള്‍സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
വറ്റല്‍മുളക് - 2-3 എണ്ണം
ഉപ്പ് - പാകത്തിന്
നാളികേരം, ജീരകം, 1/2 ടീസ്പൂണ്‍ കടുക് എന്നിവ നന്നായി അരച്ച് വെക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ അല്പം എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ഗ്രേറ്റ് ചെയ്ത കാരറ്റ്, അരിഞ്ഞ പച്ചമുളക് എന്നിവ ചേര്‍ത്ത് അല്‍പസമയം വഴറ്റുക.
കാരറ്റില്‍ നിന്നും ജലാംശം വറ്റി വരുന്നതിന് മുമ്പ് തന്നെ നാളികേരക്കൂട്ട് ചേര്‍ത്ത് യോജിപ്പിക്കുക. ചെറുതീയില്‍ തുടരെ ഇളക്കുക. പച്ചമണം മാറി വരുമ്പോള്‍ നന്നായി ഉടച്ച തൈര്, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ക്കാം.
ചൂടായി വരുമ്പോള്‍ തന്നെ അടുപ്പില്‍ നിന്നും മാറ്റുക (തിളക്കരുത്). മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം വറ്റല്‍മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിച്ച് പച്ചടിയില്‍ താളിച്ച് ചേര്‍ക്കുക.
Content Highlights: chinese potato masala curry recipe and carrot pachadi
Published: 03 May 2024, 09:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented