കോലഞ്ചേരി : കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ദേശീയപാതയിൽ പെരുവംമുഴി മുതൽ മാമല വരെ ദിവസവും രണ്ടിലധികം അപകടങ്ങൾ നടക്കുന്നതായാണ് കണക്ക്. തോന്നിക്കയിൽ കാറുകൾ തമ്മിൽ കൂട്ടിമുട്ടി രണ്ടു പേർക്ക് പരിക്കേറ്റു. വടുതല പള്ളിക്കാവ് റോഡിൽ ജെ.എം. ഗാർഡൻസിലെ രാജീവ് ആർ. കമ്മത്ത് (58), രാജശ്രീ (55) എന്നിവരാണ് പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സ തേടിയത്.

To advertise here,

ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. കോതമംഗലത്തു പോയി തിരികെ വരുകയായിരുന്ന യുവാക്കളുടെ കാർ എതിരേ വന്ന കാറിലും റോഡരികിൽ പാർക്കു ചെയ്തിരുന്ന കാറിലും ഇടിച്ച കാർ തലകീഴായി മറിഞ്ഞു. മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു കുടുംബം. ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ കാറിനും വലിയ കേടുപാട് സംഭവിച്ചിട്ടുണ്ട്.

കാറോടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. കഴിഞ്ഞ ദിവസം ചൂണ്ടിയിൽ പോലീസ് സ്‌റ്റേഷനു മുൻപിൽതന്നെ യൂസ്ഡ് കാർ വിൽപ്പന കേന്ദ്രത്തിലേക്ക് വലിയ കണ്ടെയ്നർ ലോറി ഇടിച്ചു കയറിയിരുന്നു. ഡ്രൈവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് റോഡിൽ അപകടം വർധിക്കുവാനുള്ള കാരണം.