പിറവം : പിറവം നഗരസഭയും പിറവത്തെ ഗവ. ആയുർവേദ ആശുപത്രിയും ചേർന്ന് നടത്തിയ മൾട്ടി സ്പെഷ്യാലിറ്റി ആയുർവേദ മെഡിക്കൽ ക്യാമ്പിൽ ഇരുനൂറ്റിയൻപതോളം പേർ വിവിധ രോഗപരിശോധനകൾക്കെത്തി.  മെഡിക്കൽ ഓഫീസർ ഡോ. ജി.എൽ. മഞ്ജുവിന്റെ നേതൃത്വത്തിൽ വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള ഡോ. മീര മണി, ഡോ. സി.കെ. ലിയാ, ഡോ. അനുരൂപ്, ഡോ. ലക്ഷ്മി പത്മനാഭൻ, ഡോ. രേവതി പ്രസാദ്, ഡോ. ദിവ്യ സി. നായർ, ഡോ. സുബിതാ സുകുമാരൻ, ഡോ. ഐസക് പോൾ എന്നീവർ പരിശോധിച്ച് ചികിത്സ നിശ്ചയിച്ചു.

To advertise here,

 

പിറവം ക്‌നാനായ കത്തോലിക്കാ പള്ളി മിനി പാരിഷ് ഹാളിൽനടന്ന ക്യാമ്പ് നഗരസഭാധ്യക്ഷൻ കെ.ആർ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ അന്നമ്മാ ഡോമി അധ്യക്ഷയായി. നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജെയ്‌സൺ പുളിക്കൽ, ക്ഷേമകാര്യ സമിതി അധ്യക്ഷ ജിൻസി രാജു, വികാരി സിറിയക് മറ്റത്തിൽ എന്നിവരും കൗൺസിലർമാരും സംസാരിച്ചു.