രാമമംഗലം : ഷട്കാല ഗോവിന്ദ മാരാർ സ്മാരക കലാസമിതി മന്ദിരത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ തിരുവാതിര സംഘങ്ങൾ ആടിത്തകർത്തു. എഴുത്തുകാരി ജെ. അനിതാദേവിയുടെ തിരുവാതിരപ്പാട്ടുകളുടെ സമാഹരമായ ആർദ്രാപൗർണമിയിലെ പാട്ടുകൾക്ക് സംഗീതാവിഷ്‌കാരം നൽകി തയ്യാറാക്കിയ ആൽബത്തിന്റെ പ്രകാശനം, തിരുവാതിര സെമിനാർ എന്നിവയുടെ ഭാഗമായിട്ടായിരുന്നു തിരുവാതിര സംഘങ്ങളുടെ മത്സരമല്ലാത്ത പ്രകടനം. മന്ത്രി അനൂപ് ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. കലാസമിതി വൈസ് പ്രസിഡന്റ് ടി.കെ. അലക്‌സാണ്ടർ അധ്യക്ഷനായി.

To advertise here,

 

ആർദ്രാപൗർണമി ആൽബം നർത്തകിയും സിനിമാതാരവുമായ അഡീഷണൽ ഇൻകംടാക്‌സ് കമ്മിഷണർ നന്ദിനി ആർ. നായർ, കലാ സമിതിയിലെ തിരുവാതിര അധ്യാപിക പി.സി. വത്സലയ്ക്ക് നൽകി പ്രകാശനം ചെയ്തു. സാവിത്രി അന്തർജനം മുഖ്യപ്രഭാഷണം നടത്തി. ഡോ. എ.കെ. പ്രേമ, ഡോ. ഭാനു അശോക് എന്നിവർ തിരുവാതിര സെമിനാറിൽ വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു, അംഗം സിന്ധു രവി, കലാസമിതി സെക്രട്ടറി കെ. ജയചന്ദ്രൻ നായർ, ജെ. അനിതാദേവി എന്നിവർ സംസാരിച്ചു.