പെരുമ്പാവൂർ : വേൾഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ഗ്ലോബൽ ലഹരിവിരുദ്ധ കാംപെയിന്റെ ഭാഗമായി പെരുമ്പാവൂരിൽ 'ഓപ്പറേഷൻ തുഫാൻ' ഐക്യദാർഢ്യ വാക്കത്തൺ സംഘടിപ്പിച്ചു. മന്ത്രി റോജി എം. ജോൺ ഫ്ലാഗ് ഓഫ് ചെയ്തു.
കേന്ദ്ര സർക്കാരിന്റെ നഷാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുമായി സഹകരിച്ച് ഡബ്ല്യു.എം.എഫ്. ഗ്ലോബൽ യൂത്ത് ഫോറം, ഗ്ലോബൽ സ്പോർട്‌സ് ഫോറം, കേരള സ്റ്റേറ്റ് കൗൺസിൽ, എറണാകുളം ജില്ലാ കൗൺസിൽ, കൊച്ചിൻ കസ്റ്റംസ്, പെരുമ്പാവൂർ എക്സൈസ്, ഫയർ ഫോഴ്സ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 'ലഹരിയല്ല, ജീവിതം തിരഞ്ഞെടുക്കു,' എന്ന പ്രധാന സന്ദേശമുയർത്തിയായിരുന്നു വാക്കത്തൺ.
ബോയ്‌സ് ഹൈസ്‌കൂളിൽ നിന്ന് തുടങ്ങിയ വാക്കത്തൺ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിച്ചു. മനോജ് മൂത്തേടൻ എം.എൽ.എ., ഇന്തോ-കോമൺവെൽത്ത് ട്രേഡ് കമ്മിഷണറും ആന്റി കറപ്ഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ നാഷണൽ ചെയർമാനുമായ ഡോ. വർഗീസ് മൂലൻ, കൊച്ചിൻ കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ റോയ് വർഗീസ്, നഗരസഭാ ചെയർപേഴ്‌സൺ കെ.എൻ. സംഗീത, ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, ഡോ. ആനി ലിബു, വി.എം. സിദ്ദിഖ്, ടി.ബി. നാസർ, ഡീക്കൻ ഡോ. ടോണി മേതലസ്, ഏലിയാസ് ഐസക്ക്, എസ്.എസ്. സുനിൽ, ഹാഫിസ് വലിയപറമ്പിൽ, ബിനോയ് വടക്കൻ, ലീന റാഫേൽ, ഡോ. സുമിത്ര, ആൻസി, ജെറി ആൽബർട്ട്, ഡീക്കൻ ജോയ്‌സ് ജെയിംസ്, മേരി ജോസഫ്, കെ.എ. ഷാജി, ടോണി തോമസ്, സുജ ബിജു, റെജി വർഗീസ് എന്നിവർ നേതൃത്വം നൽകി.
Published: 06 Oct 2026, 02:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented