പെരുമ്പാവൂർ : മഴ പെയ്താൽ മുറിക്കുള്ളിൽ വെള്ളം, വേനലായാൽ പൊടി... വെങ്ങോല ടാങ്ക് സിറ്റിയിൽ റോഡരികിലെ ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന 29-ാം നമ്പർ അങ്കണവാടിയുടെ സ്ഥിതിയാണ്. 20 കുട്ടികൾ അങ്കണവാടിയിലുണ്ട്. മഴയും പൊടിയും കയറാതിരിക്കാനും കെട്ടിടത്തിന്റെ മുൻവശത്തെ ഗ്രില്ലിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി മറച്ചിരിക്കുന്നു. കുട്ടികൾക്ക് പുറത്തിറങ്ങി കളിക്കാനോ അടുക്കള ആവശ്യത്തിനോ ഇടമില്ല.
2002-ൽ പ്രദേശത്തെ രഞ്ജിനി ക്ലബ് പഞ്ചായത്തിന് എഴുതി നൽകിയ സ്ഥലത്താണ് പഞ്ചായത്ത് ഒറ്റമുറി കെട്ടിടം നിർമിച്ചത്. കുട്ടികൾക്കും ജീവനക്കാർക്കും രക്ഷിതാക്കൾക്കും സൗകര്യപ്രദമായവിധം മറ്റൊരിടത്ത് കെട്ടിടം നിർമിച്ച് അങ്കണവാടി പ്രവർത്തനം മാറ്റണമെന്ന ആവശ്യത്തിന് കുറേനാളത്തെ പഴക്കമുണ്ട്.
രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ഇതിനായി ഒപ്പുശേഖരണം നടത്തുകയും പഞ്ചായത്ത് കമ്മിറ്റി ഇതിനായി പ്രമേയം പാസാക്കുകയും ചെയ്തു. 30 കൊല്ലത്തിലേറേയായി കാടുകയറിക്കിടക്കുന്ന സമീപമുള്ള പെരിയാർവാലി ഓവർസിയർ ക്വാർട്ടേഴ്‌സ് അങ്കണവാടി നിർമിക്കുന്നതിനായി വിട്ടുനൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. 10 സെന്റോളം വരുന്ന പെരിയാർവാലിയുടെ സ്ഥലം അങ്കണവാടിക്കും അനുബന്ധ സൗകര്യങ്ങൾക്കുമായി ഉപയോഗപ്പെടുത്താവുന്നതാണ്.
നാട്ടുകാരുടെ നിവേദനവും പഞ്ചായത്ത് കമ്മിറ്റി തീരുമാനവും ഉൾപ്പെടെ മനോജ് മൂത്തേടൻ എം.എൽ.എ.യ്ക്ക് നൽകിയിട്ടുണ്ടെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോജി ജേക്കബ്, അജിത് കടമ്പനാട് എന്നിവർ അറിയിച്ചു. അനുകൂലമായ നടപടിയെടുക്കുമെന്ന് എം.എൽ.എ. ഉറപ്പുനൽകിയതായും ഇവർ അറിയിച്ചു. പി.പി. യാക്കോബ്, ചെറിയാൻ പുത്തൻപുരയ്ക്കൽ, അജിതാ മോഹൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Published: 30 Oct 2026, 03:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented