പിറവം : ജപ്പാനിലെ നഗോയയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ വീൽച്ചെയർ ബാഡ്മിന്റൺ ഡബിൾസിൽ വെങ്കലം നേടിയ ആൽഫിയ ജെയിംസിനെ മന്ത്രി അനൂപ് ജേക്കബ് അനുമോദിച്ചു. ജപ്പാനിൽനിന്ന് കഴിഞ്ഞ ദിവസമാണ് ആൽഫിയ പാമ്പാക്കുട പിറമാടത്തെ വീട്ടിലെത്തിയത്. തനിക്ക് ലഭിച്ച വെങ്കലമെഡലുമായി നിയമസഭാ ചേംബറിലെത്തിയ ആൽഫിയയെ മന്ത്രി സ്വീകരിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെയും മന്ത്രി ഒ.ജെ. ജനീഷിനെയും കണ്ടാണ് ആൽഫിയ മടങ്ങിയത്.
പ്ലസ് വണിന് പഠിക്കുമ്പോൾ ബാസ്കറ്റ്ബാളിൽ തിളങ്ങിനിൽക്കെ, തൊടുപുഴ മുട്ടത്ത് സ്കൂൾ ഹോസ്റ്റലിന്റെ നാലാംനിലയിൽ നിന്ന് വീണ് നട്ടെല്ലിനു ക്ഷതമേറ്റാണ് ആൽഫിയയുടെ ജീവിതം വീൽച്ചെയറിലായത്. എങ്കിലും പഠനവും കായികരംഗത്തോടുള്ള അടുപ്പവും കൈവിട്ടില്ല. അങ്ങനെയിരിക്കെയാണ് പാരാ ബാഡ്മിന്റണിലേക്ക് ശ്രദ്ധതിരിഞ്ഞത്. ബെംഗളൂരുവിൽ നഴ്‌സായിരുന്ന അമ്മ വിജി, ജോലി രാജിവെച്ച് മകൾക്ക് കരുത്തുപകർന്ന് കൂടെനിന്നു. സംസ്ഥാനതല മത്സരങ്ങളിൽ ആൽഫിയ തിളങ്ങി. ആൽഫിയയുടെ മികവ് തിരിച്ചറിഞ്ഞ പ്രമുഖ വ്യവസായ ഗ്രൂപ്പ് ദുബായിയിലെ അവരുടെ ഓഫീസിൽ അക്കൗണ്ടന്റായി ജോലി നൽകി. തുടർപരിശീലനങ്ങൾക്കും അവർ താങ്ങായി.
Published: 30 Oct 2026, 03:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented